മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അനുമതി നല്‍കിയില്ല, സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കാനുള്ള പൊലീസ് നീക്കം പാളി

സമരം ചെയ്യുന്ന കര്‍ഷകരെ കസ്റ്റഡിയിലെടുക്കാനും ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കി മാറ്റി അവിടെ പാര്‍പ്പിക്കാനും ലക്ഷ്യമിട്ട ഡല്‍ഹി പൊലീസിന്റെ ഉദ്ദേശം പാളി.
ഇതിന് അനുമതി നല്‍കില്ലെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കിയതോടെയാണ് ആ നീക്കം പൊളിഞ്ഞത്.
പൊലീസ് അകമ്പടിയോടെ നിരങ്കാരി മൈതാനത്തേക്കു പ്രവേശനം അനുവദിക്കാന്‍ ഉച്ചയ്ക്കുശേഷം മൂന്നോടെയാണ് തീരുമാനിച്ചത്.
ഡല്‍ഹി അതിര്‍ത്തിയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം ചെയ്ത രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha






















