വരുമാനമില്ലാത്തതിനാല്‍ മൂന്നുമാസം പ്രായമായ കുഞ്ഞിനെ 10,000 രൂപയ്ക്കുവിറ്റ 22-കാരിയും വാങ്ങിയ ദമ്പതിമാരും അറസ്റ്റില്‍

കൊവിഡിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ 10,000 രൂപയ്ക്കുവിറ്റ 22-കാരി അറസ്റ്റില്‍. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും കോയമ്പത്തൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ വനിതാപോലീസ് രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്പിച്ചു.
കൊവിഡിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയപ്പോഴാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.
മൂന്നുമാസം മുമ്പ് പ്രസവം നടന്നതിനെതുടര്‍ന്ന് ഇവര്‍ക്ക് ജോലിക്കുപോകാന്‍ സാധിച്ചിട്ടില്ല.
ലോക്ക്ഡൗണ്‍ കാരണം കുഞ്ഞിന്റെ അച്ഛനും ജോലി നഷ്ടപ്പെട്ടു. മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിനിയാണ് ടെക്സ്റ്റൈല്‍ മില്‍ തൊഴിലാളികൂടിയായ കുഞ്ഞിന്റെ അമ്മ.
ഇവര്‍ ഏഴുമാസംമുമ്പ് ഭര്‍ത്താവുമായി പിരിയുകയും ഡ്രൈവറായി ജോലിചെയ്യുന്ന തിരുനെല്‍വേലി സ്വദേശിയെ വിവാഹം ചെയ്യുകയും ചെയ്തു. ഇയാളുമൊന്നിച്ച് വാടകവീട്ടിലാണ് താമസം.
https://www.facebook.com/Malayalivartha






















