കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യാശ്രമം നടത്തി

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ബന്ധുവുമായ എന്‍.ആര്‍.സന്തോഷ്് ആത്മഹത്യക്ക് ശ്രമിച്ചു.
അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. സന്തോഷിനെ മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
വെള്ളിയാഴ്ച രാവിലെ താന്‍ സന്തോഷിനെ കണ്ടിരുന്നുവെന്നും 45 മിനിറ്റ് തങ്ങള്‍ ഒരുമിച്ച് നടന്നുവെന്നും പറഞ്ഞ യെദ്യൂരപ്പ, വ്യാഴാഴ്ചയും സന്തോഷിനെ കണ്ടിരുന്നുവെന്ന കാര്യം അനുസ്മരിച്ചു. എന്തുകൊണ്ട് ഇത്തരമൊരു നടപടി സന്തോഷ് സ്വീകരിച്ചുവെന്ന് തനിക്കറിയില്ലെന്നും സന്ദര്‍ശനത്തിന് ശേഷം യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പയുടെ സഹോദരിയുടെ ചെറുമകനാണ് 32-കാരനായ സന്തോഷ്.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് സന്തോഷ് അസ്വസ്ഥനായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ആത്മഹത്യശ്രമത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















