ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് പാരിതോഷികം ; മുംബയ് ഭീകരാക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകൾ ആവശ്യം ; അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

ഇന്ത്യയുടെ ആ വലിയ മുറിവ് ആയ മുംബയ് ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുകയാണ്. എന്നാൽ ഇത് വരെയും ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് കിട്ടിയിട്ടില്ല. കണ്ടുപിടിച്ചിട്ടില്ല. എന്നാൽ ഇയാളെ പറ്റിയുള്ള തെളിവുകൾ നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക രംഗത്ത് വന്നിരിക്കുകയാണ് .യു.എസ് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമാണ് ഇത് സംബന്ധിച്ച ഔദ്ധ്യോഗിക പ്രസ്‌താവന ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
"പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശ ഭീകര സംഘടനയായ ലഷ്കർ-ഇ ത്വയ്യിബലെ മുതിർന്ന അംഗം സാജിദ് മിറിന്റെ മുംബയ് ഭീകരാക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകൾ ആവശ്യമാണ്. ഇതിൽ സാജിദ് മിറിന്റെ പങ്ക് തെളിയിക്കുന്നതും ഏതെങ്കിലും രാജ്യത്ത് ശിക്ഷയ്ക്ക് കാരണമാകുന്നതുമായ വിവരങ്ങൾകെെമാറുന്നവർക്ക് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാം അഞ്ച് മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്യുന്നു." എന്നാണ് പ്രസ്‌താവനയിൽ പറഞ്ഞിരിക്കുന്നത് .
2008 നവംബർ 26നായിരുന്നു കസബും 9 കൂട്ടാളികളുമടങ്ങുന്ന പാക്ക് ഭീകരസംഘം മുംബയെ ചോരക്കളമാക്കിയത്. മൂന്ന് ദിവസം നീണ്ട ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയുണ്ടായി മുന്നൂറിലേറെപ്പേർക്കുപരിക്കേൽക്കുകയും ചെയ്‌തിരുന്നു.പാകിസ്ഥാൻ ആയിരുന്നു ആക്രമണത്തിന് പിന്നിൽ. പാകിസ്ഥാനിൽ നിന്നും കടൽ മാർഗമെത്തിയായിരുന്നു ഇന്ത്യയുടെ വ്യാപാര തലസ്ഥാനമായ മുംബയിൽ ഭീകരർ ആക്രമണം നടത്തിയത്. ഇതോടെ സുരക്ഷചിന്തിച്ചിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും ഏറ്റവും സജീവവുമായ ഇസ്ലാമിക ഭീകര സംഘടനകളിലൊന്നാണ് ലഷ്കർ-ഇ-തൊയ്ബ.1990-ൽ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ ഹഫീസ് മുഹമ്മദ് സയീദ്, സഫർ ഇക്ബാൽ എന്നിവർ ചേർന്നാണ് ഈ സംഘടന സ്ഥാപിച്ചത്. ഇപ്പോൾ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ലാഹോറിനടുത്തുള്ള മുറിദ്കെ ആസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. പാക്-നിയന്ത്രണത്തിലുള്ള കശ്മീരിൽ സംഘടനയുടെ നിരവധി പരിശീലന ക്യാമ്പുകൾ പ്രവർത്തിക്കുന്നു .
https://www.facebook.com/Malayalivartha






















