കൊറോണ വാക്സിന്റെ വികസന പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനൊരുങ്ങി പ്രധാനമന്ത്രി; ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിൻ നിർമ്മാണ സ്ഥാപനങ്ങൾ സന്ദർശിക്കും; കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരം അവലോകനം ചെയ്യും

കൊറോണ വാക്സിന്റെ വികസന പ്രവർത്തനങ്ങൾ തകൃതിയായി നടക്കുകയാണ്. എന്നാൽ ഈ കാര്യങ്ങളെ നേരിട്ട് മനസിലാക്കാനും വിലയിരുത്താനും പ്രധാനമന്ത്രി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെ വാക്‌സിൻ നിർമ്മാണ സ്ഥാപനങ്ങൾ സന്ദർശിക്കുവാൻ ഒരുങ്ങുകയാണ്. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്കിലും ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബിലും പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തുകയാണ് . വാക്‌സിൻ വികസന പുരോഗതികൾ ആകെ വിലയിരുത്താനാണ് അദ്ദേഹം അദ്ദേഹം ലാബുകൾ സന്ദർശിക്കുന്നത് . ആദ്യം സൈഡസ് ബയോടെക് പാർക്കിലാണ് നരേന്ദ്ര മോദി എത്തുക. രാവിലെ 9.30 ന് അഹമ്മദാബാദിലെത്തുന്ന അദ്ദേഹം സൈഡസ് കാഡിയ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയുടെ വാക്സിൻ പരീക്ഷണങ്ങളെ കുറിച്ച് അവലോകനം ചെയ്യും . പിന്നീട് ഉച്ചയോടെ അദ്ദേഹം പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുകയും ചെയ്യും . ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും, ഒക്‌സ്ഫഡ് സർവ്വകലാശാലയും സംയുക്തമായി വികസിപ്പിക്കുന്ന കൊവീഷീൽഡ് വാക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തുവാൻ ഒരുങ്ങുകുകയാണ് .
നിലവിൽ കൊവിഷീൽഡിന്റെ അന്തിമ ഘട്ട പരീക്ഷണമാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇപ്പോൾ പുരോഗമിക്കുന്നത്. ഉച്ചയ്ക്ക് ശേഷം ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബിൽ എത്തുന്ന അദ്ദേഹം കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളെ കുറിച്ചുള്ള വിവരം അവലോകനം ചെയ്യുന്നുണ്ട് . ഗവേഷകരുമായുള്ള ചർച്ചയ്ക്ക് ശേഷം വൈകുന്നേരത്തോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
https://www.facebook.com/Malayalivartha






















