അതിഗുരുതരമായി പൊള്ളലേറ്റ മരിച്ച് നിലയില്‍ കണ്ടെത്തിയത് മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും ; വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്റെ ലക്ഷണങ്ങളില്ല; ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് അക്രമികള്‍ തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്ന സംശയത്തിൽ പോലീസ്

വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ ആണ് സംഭവം . അതിഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത് ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ്. ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് അക്രമികള്‍ തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്നാണ് പോലീസ് കരുതുന്നത്. പോലീസിന്റെ സംശയം കൊലപാതകമാണെന്നാണ്.
വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്റെ ലക്ഷണങ്ങളൊന്നും തന്നെയില്ല.സ്ഥലത്ത് ഫൊറന്‍സിക് വിദഗ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ലഖ്നൗവിലെ ആശുപത്രിയില്‍ ഇരുവരെയും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെയായിരുന്നു ബല്‍റാംപുര്‍ കാല്‍വരി ഗ്രാമത്തിലെ രാകേഷ് സിങ്ങിന്റെ വീട്ടില്‍ സംഭവം നടന്നത്. ഇരുവരെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത് വീട്ടിലെ ഒരു മുറിക്കുള്ളിലായിരുന്നു.
https://www.facebook.com/Malayalivartha






















