സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്; കഴിഞ്ഞ 10 ദിവസത്തിനിടെ വില കൂടുന്നത് എട്ടാം തവണ

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടിയാതായി റിപ്പോർട്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 48 ഡോളര്‍ കടന്നതാണ് ഇതിന് കാരണമായി പറയുന്നത്. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്ബനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.
https://www.facebook.com/Malayalivartha






















