'ചില തന്ത്രങ്ങള്‍ പ്രയോഗിച്ച് സമ്മർദ്ദം ചെലുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു'; കേന്ദ്രത്തിന്റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്

കേന്ദ്രത്തിന്റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് ശിവസേന. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്‍റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് അറിയാമെന്നും കേന്ദ്ര ഏജന്‍സികളെ അവര്‍ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് പറഞ്ഞു.
ചില തന്ത്രങ്ങള്‍ പ്രയോഗിച്ച് സമ്മര്‍ദ്ദ രാഷ്ട്രീയം ചെലുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് മഹാരാഷ്ട്രയില്‍ വലിയ സ്വാധീനം ഉണ്ടാക്കുകയില്ല. കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെ ഞങ്ങള്‍ നിശബ്ദമായി നിരീക്ഷിക്കുകയാണ്. ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും എല്ലായ്പ്പോഴും സമ്മര്‍ദ്ദ രാഷ്ട്രീയം ഉണ്ടാകും. ആരെങ്കിലും ഞങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദ രാഷ്ട്രീയം ചെലുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ അവരെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഞങ്ങളും രാജ്യത്തെ ജനങ്ങളും സുതാര്യ രാഷ്ട്രീയമാണ് ആഗ്രഹിക്കുന്നത്' -റാവത് പറഞ്ഞു.
നേരത്തേ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക്കിന്‍റെ ഓഫീസിലും വസതിയിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. സര്‍നായിക്കിന്‍റെ മകന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെതുടര്‍ന്നാണ് റെയ്ഡെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ്. മുംബൈയെ പാക്ക് അധീന കശ്മീരുമായി താരതമ്യം ചെയ്ത നടി കങ്കണ റാവത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന എം.എല്‍.എയാണ് പ്രതാപ് സര്‍നായിക്.
https://www.facebook.com/Malayalivartha






















