ഓഹരി ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ പ്രണോയ് റോയ് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സെബിയുടെ വിലക്ക്

എന്‍ഡിടിവി പ്രമോട്ടര്‍മാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവരുള്‍പ്പെടെ 7 പേര്‍ക്കും 3 സ്ഥാപനങ്ങള്‍ക്കും ഓഹരി ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ ഓഹരി വിപണിയില്‍ വിലക്ക്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡിന്റേതാണു (സെബി) നടപടി. ഓഹരി വില്‍പനയിലൂടെ നേടിയ ലാഭം തിരിച്ചടയ്ക്കണം.
കമ്പനിയുടെ അഭിഭാഷകര്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. 2006 സെപ്റ്റംബര്‍ മുതല്‍ 2008 ജൂണ്‍ വരെ ഇന്‍സൈഡര്‍ ട്രേഡിങ് നടത്തിയെന്നായിരുന്നു ആരോപണം.
പ്രണോയ് റോയും രാധികയും 16.97 കോടി രൂപ 6% പലിശ സഹിതം തിരിച്ചടയ്ക്കണം. പ്രണോയ് റോയ്, രാധിക റോയ്, സഞ്ജയ് ദത്ത്, പ്രനിത ദത്ത് എന്നിവര്‍ക്കും ക്വാണ്ടം സെക്യൂരിറ്റീസ്, എസ്എഎല്‍ റിയല്‍ എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങള്‍ക്കുമാണ് വിലക്ക്.
https://www.facebook.com/Malayalivartha






















