യുപിയില്‍ വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റം നിരോധിച്ചുള്ള ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ വിവാഹവുമായി ബന്ധപ്പെട്ടുള്ള മതംമാറ്റം നിരോധിച്ചുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി. കഴിഞ്ഞ 24-നാണ്് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിനു യുപി മന്ത്രിസഭ അംഗീകാരം നല്‍കിയത്. പ്രലോഭിപ്പിച്ചും ബലപ്രയോഗത്തിലൂടെയും വിവാഹവുമായി ബന്ധപ്പെട്ടും മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കും ഒത്താശ ചെയ്യുന്നവര്‍ക്കും 3 വര്‍ഷംവരെ തടവും 15,000 രൂപ പിഴയുമാണു ശിക്ഷ.
കൂട്ട മതംമാറ്റത്തിനു നേതൃത്വം നല്‍കുന്നവര്‍ക്കു 10 വര്‍ഷം തടവും 50,000 പിഴയും. ഒപ്പം, മതംമാറ്റപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതിക്കു നിര്‍ദേശിക്കാം.
സ്വമേധയാ മതംമാറണമെങ്കില്‍ 60 ദിവസം മുന്‍പു ജില്ലാ മജിസ്‌ട്രേട്ടിനെ അറിയിക്കണം; നടപടി നിര്‍ബന്ധിതമല്ലെന്നു പ്രസ്താവന നല്‍കണം. മതംമാറ്റം ഉദ്ദേശിച്ചുള്ള വിവാഹവും വിവാഹത്തിനായുള്ള മതംമാറ്റവും നടന്നാല്‍ വിവാഹം അസാധുവാക്കാന്‍ കോടതിക്ക് അധികാരമുണ്ടാകും. വീഴ്ച വരുത്തിയാല്‍ 3 വര്‍ഷംവരെ തടവും പിഴയും ശിക്ഷ. നിയമവിരുദ്ധമായ മതംമാറ്റം ജാമ്യമില്ലാത്തതും പൊലീസിനു വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്നതുമായ കുറ്റമാണെന്ന് ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















