ഇനി ബിഐഎസ് നിർബന്ധം; ഇരുചക്രവാഹനക്കാരുടെ ഹെൽമെറ്റും ഇനി പരിശോധിക്കും, പുതിയ നിർദ്ദേശവുമായി കേന്ദ്രം
ഇനിമുതൽ രാജ്യത്ത് ബിഐഎസ് നിലവാരമുള്ള ഹെല്‍മറ്റുകള്‍ മാത്രം നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യാന്‍ പാടുള്ളുവെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശം. റോഡ്, ഗതാഗത, ദേശീയ പാത മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
അതായത് ഇനി മുതല്‍ രാജ്യത്ത് ഇത്തരം ഹെല്‍മറ്റുകള്‍ മാത്രമേ നിര്‍മിക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് നിലവാരം കുറഞ്ഞ ഹെല്‍മറ്റ് വില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും അപകടത്തില്‍പ്പെടുന്നവരെ മാരകമായ പരിക്കുകളില്‍ നിന്നും സംരക്ഷിക്കാന്‍ ഈ ഉത്തരവ് സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നാലെ പറയുമെന്ന് അതികൃത്ര പറഞ്ഞു.
https://www.facebook.com/Malayalivartha