നാലു പേരുടെ ജീവന് രക്ഷിക്കാന്‍ എയര്‍ ഇന്ത്യ ചിലവിട്ട സമയം ഒരു മണിക്കൂറും 13 മിനിട്ടും
നാലു പേരുടെ ജീവന് രക്ഷിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ചിലവിട്ട സമയം ഒരു മണിക്കൂറും 13 മിനിറ്റുമാണ്. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാത്രി 8.15ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് വൈകി പുറപ്പെട്ടത്. ജയ്പൂരില്‍ മരിച്ച 49കാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് ഇത് ഡല്‍ഹിയില്‍ അടിയന്തിരമായി എത്തിക്കാനാണ് വിമാനം വൈകിയത്. അവയവങ്ങള്‍ വേഗത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന ആദ്യത്തെ വിമാനത്തില്‍ തന്നെ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. അവയവങ്ങള്‍ എത്തുന്നത് വരെ വിമാനം കാത്തുകിടക്കാനും തീരുമാനിച്ചു. യാത്രക്കാരും പൂര്‍ണ പിന്തുണ നല്കി. അര മണിക്കൂര്‍ കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവയവം എത്തിച്ചതിനെ തുടര്‍ന്ന് 9.28ഓടെ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടുകയായിരുന്നു. രാജസ്ഥാന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാനത്തെ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും വിമാനക്കമ്ബനിയും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സുമെല്ലാം ഒത്തൊരുമിച്ച് നിന്നതോടെ കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാവുകയായിരുന്നു.
https://www.facebook.com/Malayalivartha