രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും
രജനി മക്കള്‍ മന്‍ട്രം ജില്ലാ ഭാരവാഹികളുടെ യോഗം അടിയന്തരമായി ഇന്നു വിളിച്ചതോടെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അനിശ്ചിതത്വത്തിന് ഇന്നു വിരാമമായേക്കുമെന്ന് സൂചന. രാവിലെ 10-ന് കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡലത്തിലാണു നിര്‍ണായക യോഗം.
പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കുമെന്ന സൂചന കാത്തിരിക്കുകയാണ് തമിഴകം.
2 വര്‍ഷം മുമ്പാണ് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും ആത്മീയ രാഷ്ട്രീയമാണു ലക്ഷ്യമെന്നും താരം പ്രഖ്യാപിച്ചത്. ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ട്രം രാഷ്ട്രീയ സംഘടനാ സംവിധാനത്തിലേക്ക് പരിവര്‍ത്തനം തുടങ്ങിയെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ല. സംസ്ഥാന പര്യടനത്തിനു തയാറെടുക്കുകയാണെന്ന അഭ്യൂഹം പുറത്തു വന്നതിനു പിന്നാലെ, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കോവിഡ് സാഹചര്യത്തില്‍ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന സൂചന നല്കി.
രജനിയെ മുന്നില്‍ നിര്‍ത്തി തമിഴ്നാട്ടില്‍ സ്വാധീനമുണ്ടാക്കാനുള്ള ശ്രമം ബിജെപി നേരത്തേ ആരംഭിച്ചിരുന്നു. അന്തിമ തീരുമാനം ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലാണു മന്‍ട്രം ഭാരവാഹികള്‍.
https://www.facebook.com/Malayalivartha