അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ ഡിസംബര്‍ ഏഴിന് തുടങ്ങും... കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി തമിഴ്‌നാട് സര്‍ക്കാര്‍

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഡിസംബര്‍ 14ന് ശേഷം ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ച് വീണ്ടും തുറക്കാന്‍ അനുമതി നല്‍കും.
അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ ഡിസംബര്‍ ഏഴിന് തുടങ്ങും. 200 പേര്‍ വരെ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ക്ക് അനുമതി നല്‍കാനും തീരുമാനമായി.
ഞായറാഴ്ച തമിഴ്‌നാട്ടില്‍ ഒമ്പതു കോവിഡ് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറു മാസത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസത്തെ മരണനിരക്ക് ഒറ്റ അക്കത്തിലേക്ക് കുറയുന്നത്.
"
https://www.facebook.com/Malayalivartha






















