സോഷ്യല്‍മീഡിയയിലൂടെ സുഹൃത്തായ യുവാവിനെ കാണാന്‍ നേപ്പാളില്‍ നിന്നും മധ്യപ്രദേശിലേക്ക് യാത്ര; തന്നെ തേടിയെത്തിയ പതിനാറുകാരിയെക്കണ്ട് ഞെട്ടിയ യുവാവ് പൊലീസിനെ വിവരം അറിയിച്ചു

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ നേരിൽ കാണാന്‍ നേപ്പാളില്‍ നിന്നും മധ്യപ്രദേശിലേക്ക് യാത്ര ചെയ്ത് പതിനാറുകാരി. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യപ്രദേശ് സ്വദേശിയായ യുവാവിനെ തേടിയാണ് പെണ്‍കുട്ടി എത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്.
കഠ്മണ്ഡു സ്വദേശിയായ പതിനാറു വയസ്സുള്ള പെണ്‍കുട്ടി വിമാന മാര്‍ഗം ഇന്ത്യയിലെത്തി. ഇതേതുടർന്ന് നിരവധി നാടുകളിലൂടെ ബസില്‍ യാത്ര ചെയ്താണ് ഒടുവില്‍ മധ്യപ്രദേശില്‍ എത്തിയത്. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലുള്ള ആഷ്ത ടൗണിലാണ് യുവാവ് താമസിച്ചുവരുന്നത്. ഇവിടെയുള്ള മെഡിക്കല്‍ സ്റ്റോറില്‍ ജീവനക്കാരനാണ് ഇയാള്‍..
യുവാവിനെ അറിയിക്കാതെയാണ് പെണ്‍കുട്ടി ഇത്ര ദൂരം യാത്ര ചെയ്ത് എത്തിയത്. പെണ്‍കുട്ടിയെ കണ്ട് അമ്പരന്ന യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയെ ഭോപ്പാലിലെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്തു. കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെണ്‍കുട്ടിയെ നേപ്പാളിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ശിശുക്ഷേമ സമിതി.
https://www.facebook.com/Malayalivartha






















