അമ്മയുടെ സമീപം ഉറങ്ങി കിടന്ന് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപ്പോയി; അതിക്രൂരത ബലാത്സംഗത്തിന് ശേഷം പ്രതി ചെയ്തത് ! പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് പൊട്ടകിണറ്റിൽ

രാജസ്ഥാനില്‍ എട്ടുവയസുകാരിക്ക് നേരെ അതിക്രൂരത. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. പൊട്ടകിണറ്റിൽ നിന്നുമായിരുന്നു കണ്ടെത്തിയത്. പ്രതാപ്ഗഡ് ജില്ലയിലാണ് ഈ സംഭവം അരങ്ങേറിയത് . വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം അജ്ഞാതന്‍ കുട്ടിയെ തട്ടിയെടുത്തു . കുട്ടിയെ ബലാത്സംഗം ചെയ്തശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം സമീപത്തെ പൊട്ടകിണറ്റില്‍ എറിയുകയും ചെയ്തു.
ശനിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ മൃതദേഹം പൊട്ടകിണറ്റില്‍നിന്ന് ലഭിച്ചതായും വീട്ടില്‍നിന്ന് 300 മീറ്റര്‍ അകലെയാണ് കിണറെന്നും ഛോട്ടി സദ്രി പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ രവീന്ദ്ര പ്രതാപ് സിങ് വ്യക്തമാക്കി . കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ചോദ്യം ചെയ്യാനായി അര ഡസനോളം പേരെ തടഞ്ഞുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















