രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും; രജനി മക്കള്‍ മന്‍ഡ്രത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച സമാപിച്ചു; തമിഴകത്തെ ആകാംഷയിലാക്കി രജനികാന്ത്

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ എല്ലാ അങ്കലാപ്പിനും ഉടൻ വിരാമം. തന്റെ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് രജനികാന്ത് അറിയിച്ചു. രജനി മക്കള്‍ മന്‍ഡ്രത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രജനികാന്ത് ഇത് പറഞ്ഞത്. ഞാന്‍ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തു . ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ അവരുമായി പങ്കുവച്ചു.
ഞാന്‍ എന്ത് തീരുമാനമെടുത്താലും എന്റെ പക്ഷത്തുണ്ടാകുമെന്ന് അവര്‍ എനിക്ക് ഉറപ്പ് നല്‍കി. എന്റെ തീരുമാനം എത്രയും വേഗം ഞാന്‍ പ്രഖ്യാപിക്കും എന്നും അദ്ദേഹം കോടംബാക്കത്തെ തന്റെ ഉടമസ്ഥതയിലുള്ള ഒരു വിവാഹ ഹാളില്‍ നടന്ന യോഗത്തിന് ശേഷം പറഞ്ഞു.രജനീകാന്ത് എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് ഒരു മാസത്തിന് ശേഷമാണ് ഇത്. കത്തിലെ ഉള്ളടക്കങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞ് രജനീകാന്ത് അത് തള്ളിക്കളഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് പറയുന്ന ഭാഗം സമ്മതിച്ചിരുന്നു.ഇപ്പോൾ വീണ്ടും ആ വിഷയം ചർച്ചയാകുകയാണ്.
https://www.facebook.com/Malayalivartha






















