മൊബൈൽ മോഷ്ട്ടിച്ച് ബൈക്കിൽ കടന്നു കളഞ്ഞ കള്ളൻ ; അതിസാഹസികമായി പിന്നാലെ ചെന്ന് പോലീസ് ഓഫീസർ;പിന്നെ സംഭവിച്ചത്; സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ

കള്ളന്മാരെ സിനിമാ സ്റ്റൈലിൽ പിന്നാലെ ചെന്ന് കീഴടക്കുന്ന പൊലീസ് ഓഫീസറുടെ ധൈര്യം ശ്രദ്ധേയമാകുകയാണ്. ചെന്നൈയില്‍ നിന്നുള്ള പൊലീസ് ഓഫീസറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ട്ടിക്കുകയാണ് . വീഡിയോ കാണുന്നവര്‍ ഇത് വല്ല സിനിമയിലെ രംഗമാണോ എന്ന് ആദ്യം ഒന്ന് സംശയിച്ചുപോകുന്ന തരത്തിലാണ് സംഭവം അരങ്ങേറിയത്. സമൂഹമാദ്ധ്യമങ്ങളുടെ കയ്യടി വാങ്ങിക്കൊണ്ടിരിക്കുന്ന ആ പൊലീസുകാരന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആന്റിലിന്‍ രമേശ് ആണ് . മൊബൈൽ മോഷ്ട്ടിച്ച് കടന്ന് കളഞ്ഞ മോഷ്ടാക്കളെ ബൈക്കില്‍ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു പൊലീസുകാരന്‍ ചെയ്തത് .
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.സാഹസികമായി കള്ളന്മാരെ പിടിച്ച രമേശിനെ പൊലീസ് വകുപ്പ് അഭിനന്ദിച്ചു.. സിറ്റി പൊലീസ് കമീഷണര്‍ മഹേഷ് കുമാര്‍ അഗര്‍വാളാണ് ആന്റിലിന്‍ രമേശ് മൊബൈല്‍ മോഷ്ടാക്കളെ കയ്യോടെ പിടിക്കുന്ന ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്.എന്നാൽ മൊബൈൽ കള്ളനെ ബൈക്കിൽ പിന്തുടർന്നു അതിസാഹസികമായി പിടിക്കൂടുന്നതിനിടയിൽ അദ്ദേഹത്തജിന്റെ കൈയിൽ പൊട്ടൽ സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















