ജമ്മു കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ കൈ വിട്ട് ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍

ജമ്മു കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ജമ്മു കാശ്മീര്‍ വിഷയം പ്രത്യേകം ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിച്ചില്ല. പ്രത്യേക അനുബന്ധ യോഗം നടത്താനുള്ള പാക് നീക്കവും പരാജയപ്പെടുകയുണ്ടായി . ശനിയാഴ്ച വൈകുന്നേരം ഒഐസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലെ പൊതുപ്രസ്താവനയില്‍ കാശ്മീര്‍ വിഷയം സംബന്ധിച്ച് പരാമര്‍ശം ഉണ്ടെന്നും, ഇത് സംബന്ധിച്ച് പാക് വിദേശകാര്യ മന്ത്രാലയം പാകിസ്ഥാന്റെ വലിയ വിജയം എന്ന രീതിയില്‍ ട്വീറ്റും ചെയ്തിരുന്നു .
എന്നാല്‍ വിഷയം പ്രത്യേകമായി പരിഗണിക്കണമെന്നപാക് ആവശ്യം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ സമ്മതിച്ചില്ല. ഇതിനെ പാകിസ്ഥാന്റെ വലിയ വിജയം എന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെന്ന് ഇന്ത്യ വിശദമാക്കി . ഒഐസി അംഗങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ പങ്കെടുപ്പിച്ച് ഉച്ചകോടിക്ക് സമാന്തരമായി ഞായറാഴ്ച രാവിലെ ഒരു യോഗം നടത്താന്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ശ്രമം തുടങ്ങിയിരുന്നു . എന്നാല്‍ പാകിസ്ഥാന്റെ ശ്രമത്തിനെതിരെ ശക്തമായ നിലപാടാണ് സൗദി അറേബ്യ അടക്കമുള്ള ഒഐസിയിലെ പ്രമുഖ അംഗങ്ങള്‍ സ്വീക്കരിച്ചിരിക്കുന്നത് . ഒപ്പം ആതിഥേയരായ നൈജറും ഇടഞ്ഞതോടെ സമാന്തര യോഗം എന്ന പാക് ശ്രമം പരാജയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha






















