പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് കർശന സുരക്ഷാ നിർദ്ദേശങ്ങൾ

പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് കർശന സുരക്ഷാ നിർദ്ദേശങ്ങൾ . അനധികൃത ഇടപാടുകൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി..ഇനി മുതൽ പണം പിൻവലിക്കുന്നതിന് രജിസ്റ്റർ ചെയ്ത മൊബൈലിൽ വരുന്ന ഓ ടി പി കൂടി രേഖപ്പെടുത്തേണ്ടിവരും.
ഡിസംബര്‍ ഒന്ന് മുതല്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം ആരംഭിക്കും എന്ന് അധികൃതർ പറഞ്ഞു . എസ് ബിഐ നേരത്തെ തന്നെ നടപ്പിലാക്കിയ സംവിധാനമാണിത്.
നിലവില്‍ രാത്രി 8 മുതല്‍ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിന്‍വലിക്കാന്‍ നിബന്ധനകളില്ല. എന്നാല്‍, സുരക്ഷയുടെ ഭാഗമായി പിഎന്‍ബി 2.0 ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുകയാണ്. ഈ നീക്കത്തിലൂടെ, പിഎന്‍ബി അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ആദ്യം അവരുടെ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും.
കാര്‍ഡ് ഉടമ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കി കഴിഞ്ഞാല്‍ എടിഎം സ്‌ക്രീനില്‍ ഒടിപി ടൈപ്പ് ചെയ്യേണ്ട ഭാഗം പ്രദര്‍ശിപ്പിക്കും. പണം ലഭിക്കുന്നതിന് ഉപഭോക്താവ് റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി സ്‌ക്രീനില്‍ ടൈപ്പ് ചെയ്യണം.
ഇതുവഴി അനധികൃത എടിഎം പണം പിന്‍വലിക്കൽ തടയാനാകുമെന്നാണ് പ്രതീക്ഷ. ബാങ്കില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ വഴി മാത്രമേ ഉപയോക്താക്കള്‍ക്ക് ഒടിപി ലഭിക്കുകയുള്ളൂ. അതിനാൽ തിരിമറി നടക്കുന്നതിനുള്ള സാധ്യതയില്ല
https://www.facebook.com/Malayalivartha






















