മന്‍ കി ബാത് നടത്തുന്ന പ്രധാനമന്ത്രി ഒരിക്കലെങ്കിലും ദുഖ് കി ബാത് നടത്തണം... മോഡിക്കെതിരെ കര്‍ഷക സംഘടനകള്‍

മന്‍ കി ബാത് നടത്തുന്ന പ്രധാനമന്ത്രി ഒരിക്കലെങ്കിലും ദുഖ് കി ബാത് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍. ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ കണ്ടിട്ടില്ലെന്ന് കര്‍ഷക സംഘടന പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി തങ്ങളെ കേട്ടില്ലെങ്കില്‍ അതിന്റെ വില അദ്ദേഹത്തിന് നല്‍കേണ്ടി വരും. രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ ഡല്‍ഹിക്കകത്തേയ്ക്ക് ചരക്ക് വാഹനങ്ങളോ, ടാക്‌സികളോ മറ്റ് വാഹനങ്ങളോ കടക്കില്ലെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. അതേസമയം, കര്‍ഷക സമരത്തിന് പിന്തുണയുമായി ട്രക്ക് ഉടമ അസോസിയേഷന്‍ രംഗത്തെത്തി. പന്ത്രണ്ട് യൂണിയനുകളുടെ അസോസിയേഷനാണ് പിന്തുണ അറിയിച്ചത്. ഒരു ട്രക്കുപോലും ഓടിക്കില്ലെന്നും ചരക്ക് ട്രക്കുകള്‍ എല്ലാം നിര്‍ത്തിയിടുമെന്നും ട്രക്ക് ഉടമ അസോസിയേഷന്‍ അറിയിച്ചു. സമരം വേഗം തീര്‍പ്പാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ റോഡുകള്‍ ഉപരോധിക്കും. ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല, കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഭരിക്കുന്നത്. ഇത് പഞ്ചാബിലെ കര്‍ഷകരുടെ മാത്രമല്ല, രാജ്യത്തെ എല്ലാ കര്‍ഷകരുടെയും സമരമെന്നും ട്രക്ക് ഉടമ അസോസിയേഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















