മലബാര്‍ എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ സർവീസ് പുനരാരംഭിക്കും; മാവേലി എക്‌സ്പ്രസ് ഈ മാസം പത്തിന്, കൊവിഡ് സ്‌പെഷ്യല്‍ ആയതിനാല്‍ ഇവയില്‍ ജനറല്‍ കമ്ബാര്‍ട്ട്മെന്റുകളുണ്ടാവില്ല

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച മലബാര്‍, മാവേലി എക്‌സ്പ്രസുകളുള്‍പ്പെടെ 13 ട്രെയിനുകളുടെ സര്‍വീസ് പുനഃരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കുകയുണ്ടായി. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഈ വെള്ളിയാഴ്ച മുതല്‍ ഓടി തുടങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ കൊവിഡ് സ്‌പെഷ്യല്‍ ആയതിനാല്‍ ഇവയില്‍ ജനറല്‍ കമ്ബാര്‍ട്ട്മെന്റുകൾ ഉണ്ടാവുന്നതല്ല. എല്ലാം റിസര്‍വേഷന്‍ കോച്ചുകളായിരിക്കും.
മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഈ മാസം പത്തിന് സര്‍വീസ് പുനഃരാരംഭിക്കുന്നതാണ്. ഇതിനു പുറമെ ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂര്‍ (തിരുവനന്തപുരം വഴി) എന്നീ ട്രെയിനുകള്‍ ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസ് നടത്തുന്നതാണ്. വെള്ളിയാഴ്ച മുതല്‍ മധുര-പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനും ഓടി തുടങ്ങുന്നതായിരിക്കും. ദിവസേനയുള്ള വണ്ടികളായാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ചെന്നൈ-തിരുച്ചെന്തൂര്‍, ചെന്നൈ-കാരയ്ക്കല്‍, മധുര വഴിയുള്ള കോയമ്ബത്തൂര്‍-നാഗര്‍കോവില്‍, ചെന്നൈ എഗ്മോര്‍-രാമേശ്വരം, ചെന്നൈ-നാഗര്‍കോവില്‍, ചെന്നൈ-മന്നാര്‍ഗുഡി എന്നിവയാണ് സര്‍വീസ് പുനഃരാരംഭിക്കുന്ന മറ്റ് ട്രെയിനുകള്‍. പരശുറാം, ഏറനാട്, രാജ്യറാണി, അമൃത എക്‌സ്പ്രസുകള്‍ എന്ന് സര്‍വീസ് പുനഃരാരംഭിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha






















