ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചു

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ആന്‍ഡമാന്‍ ദ്വീപിലാണ് പരീക്ഷണം നടന്നത്.ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം നാവിക സേനയാണ് വീണ്ടും നടത്തിയത്. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ളതാണ് മിസൈല്‍.
നാവികസേനയുടെ ഐഎന്‍എസ് റണ്‍വിജയ്യില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. ലക്ഷ്യസ്ഥാനം കൃത്യമായി ഭേദിച്ചതായി മിസൈല്‍ വികസിപ്പിച്ച ഡിആര്‍ഡിഒ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ കാര്‍ നിക്കോബാര്‍ ദ്വീപിലാണ് മിസൈലിന്റെ ലക്ഷ്യസ്ഥാനം ക്രമീകരിച്ചിരുന്നത്. ഴിഞ്ഞദിവസം മിസൈലിന്റെ ഭൂതല പതിപ്പ് വിജകരമായി പരീക്ഷിച്ചിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ തന്നെയായിരുന്നു പരീക്ഷണം.
"
https://www.facebook.com/Malayalivartha






















