കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനിലിരിക്കുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി രംഗത്ത്

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനിലിരിക്കുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി രംഗത്ത് എത്തിയിരിക്കുന്നു. വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുക വഴി കൊറോണ വൈറസ് രോഗികളെ തൊട്ടുകൂട്ടാത്തവരാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്ന് കോടതി പറയുകയുണ്ടായി.
എന്നാല്‍ കൊറോണ വൈറസ് രോഗികളുടെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുകയുണ്ടായി. നോട്ടീസ് പതിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുകയുണ്ടായി.
വീട്ടില്‍ വരുന്നവര്‍ക്ക് കൊവിഡ് രോഗിയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുക മാത്രമാണ് നോട്ടീസ് പതിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















