ജമ്മു കാശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.... ജമ്മു കാഷ്മീരില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

ജമ്മു കാഷ്മീരില്‍ രണ്ടാംഘട്ട ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (ഡിഡിസി) തെരഞ്ഞെടുപ്പ്, പഞ്ചായത്തുകളിലേക്ക് നടക്കുന്ന പഞ്ച്, സര്‍പഞ്ച് സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് എന്നിവ പുരോഗമിക്കുന്നു.രാവിലെ ഏഴോടെ ആരംഭിച്ച തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് രണ്ടോടെ അവസാനിക്കും. 43 നിയോജക മണ്ഡലങ്ങളിലായി 321 സീറ്റുകളിലേക്കാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാഷ്മീരില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എട്ടു ഘട്ടങ്ങളിലായാണ് ജമ്മുകാഷ്മീര്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 19നാണ് അവസാന ഘട്ടം. ഡിസംബര്‍ 22ന് വോട്ടെണ്ണും. ശനിയാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നിരുന്നു.
https://www.facebook.com/Malayalivartha






















