എന്ത് തീരുമാനമെടുത്താലും പിന്‍തുണയ്ക്കുമെന്ന് അവർ ഉറപ്പു നല്‍കി; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ക്ലൈമാക്സിലേക്ക് ; പ്രതികരണം സൂചിപ്പിക്കുന്നത്

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള കൂടുതൽ പ്രതികരണങ്ങളുമായി രജനികാന്ത് രംഗത്ത്. പ്രവേശനം സംബന്ധിച്ചുള്ള തീരുമാനം ഉടനെന്ന് രജനികാന്ത് അറിയിച്ചു . ആരാധകക്കൂട്ടായ്മ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു താരം പ്രതികരിച്ചത് താന്‍ എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ആരാധകര്‍ ഉറപ്പു നല്‍കിയിട്ടുണ്ട് .
രാഘവേന്ദ്ര ഹാളിലായിരുന്നു രജിനി മക്കള്‍ മന്റ്രത്തിന്റെ ജില്ലാ സെക്രട്ടറിമാരുടെ യോഗം നടന്നത് .ഇന്നത്തെ യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരും ഞാനും അഭിപ്രായങ്ങൾ പങ്കുവെച്ചു. എന്ത് തീരുമാനമെടുത്താലും പിന്‍തുണയ്ക്കുമെന്ന് ഉറപ്പു നല്‍കി . എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും- ഇങ്ങനെയായിരുന്നു രജനികാന്ത് പ്രതികരിച്ചത് .എന്റെ തീരുമാനം എത്രയും വേഗം ഞാന്‍ പ്രഖ്യാപിക്കും എന്നും അദ്ദേഹം കോടംബാക്കത്തെ തന്റെ ഉടമസ്ഥതയിലുള്ള ഒരു വിവാഹ ഹാളില്‍ നടന്ന യോഗത്തിന് ശേഷം പറഞ്ഞത് .
https://www.facebook.com/Malayalivartha






















