ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് അനുമതി വ്യാപകമാക്കാനൊരുങ്ങുന്നു; ഉത്തരാഖണ്ഡ് സർക്കാരിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം, കൂടുതല്‍ സംസ്ഥാനങ്ങള്‍ എത്തിയാൽ സ്ഥിതി ആശങ്കയാകും

ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് അനുമതി വ്യാപകമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. കഞ്ചാവ് കൃഷിയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തി മന്ത്രാലയം രംഗത്ത്. 2017ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരാണ് ആദ്യമായി മരുന്നു നിര്‍മ്മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കുമായി കഞ്ചാവ് കൃഷിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കമെന്നാണ് ലഭ്യമാകുന്ന വിവരം. നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്നു തീരുമാനം പിന്‍വലിക്കുകയുണ്ടായി. ഇപ്പോള്‍ ഈ തീരുമാനം മേഘാലയ സര്‍ക്കാരിന്റെ പരിഗണനയിലാണ് എന്നതാണ്. കൃഷി നിയമവിധേയമായി അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഏതാണ്ട് അനുകൂല നിലപാട് സ്വീകരിച്ചു.
അതോടൊപ്പം തന്നെ നിയമാനുസൃതമായ അനുമതിയോടെ കഞ്ചാവ് കൃഷിക്ക് അനുവാദം ലഭിച്ചാല്‍ കര്‍ശനമായ നിയന്ത്രണത്തോടെയാകും കൃഷി നടത്താനാകുക. മരുന്നു നിര്‍മ്മാണത്തിനായി ഉപയോഗിക്കാന്‍ വലിയ തുക ലൈസന്‍സോടെയാണ് അനുവാദം നല്‍കുന്നത് തന്നെ. സംസ്ഥാനത്ത് ഒരു കമ്പനിക്ക് മാത്രമാണ് അനുവാദം നല്‍കുന്നത്.
https://www.facebook.com/Malayalivartha






















