റെയില്‍വേയുടെ സമ്പൂര്‍ണ വൈദ്യുതീകരണം 3 വര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കും

രാജ്യത്തെ ബ്രോഡ്‌ഗേജ് ശൃംഖല പൂര്‍ണമായും 2023 ഡിസംബറിനകം വൈദ്യുതീകരിക്കാന്‍ ലക്ഷ്യമിടുന്നു. 18,065 കിലോമീറ്റര്‍ വൈദ്യുതീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളത് 28,143 കിലോമീറ്ററാണ്.
2022 ജൂണില്‍ ചരക്കു ട്രെയിനുകള്‍ക്ക് മാത്രമായുള്ള കിഴക്ക്, പടിഞ്ഞാറ് ചരക്ക് ഇടനാഴികള്‍ പൂര്‍ത്തീകരിക്കും. മുംബൈ പോര്‍ട്ടില്‍ നിന്നാരംഭിച്ച് ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന വഴി യുപിയിലെ ദാദ്രി വരെ 1504 കിലോമീറ്ററാണ് പടിഞ്ഞാറന്‍ ചരക്ക് ഇടനാഴി.
ഖനികള്‍, സിമന്റ് വ്യവസായം, ഇരുമ്പു വ്യവസായം തുടങ്ങിയവയ്ക്ക് ഗുണകരമായ കിഴക്കന്‍ ഇടനാഴി പഞ്ചാബിലെ ലുധിയാനയ്ക്കടുത്തുള്ള സഹ്നേവാളില്‍ തുടങ്ങി ഹരിയാന, യുപി, ബിഹാര്‍, ജാര്‍ഖണ്ഡ് വഴി ബംഗാളിലെ ദാന്‍കുനി വരെ 1861 കിലോമീറ്ററാണ്.
2006ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇഴഞ്ഞു നീങ്ങുകയായിരുന്നു. 100 കിലോമീറ്ററാകും ചരക്ക് ഇടനാഴിയിലെ വേഗം. നിലവില്‍ ചരക്കു ട്രെയിനുകളുടെ ശരാശരി വേഗം 23.6 കിലോമീറ്ററാണ്.
https://www.facebook.com/Malayalivartha






















