ഹത്രാസ് കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹത്രാസ് കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യുജെ) ആണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കാപ്പന്റെ അറസ്റ്റില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ കഴിഞ്ഞദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.
സിദ്ധിഖ് കാപ്പന്‍ മുഴവന്‍ സമയ മാധ്യമപ്രവര്‍ത്തകനാണെന്നും പോപ്പുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ലെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha






















