Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഗർഭച്ഛിദ്രത്തിന് പിതാവ് നിർബന്ധിച്ചു , മുടി കുത്തിപ്പിടിച്ച് ചുമരിൽ ഇടിച്ചു ;ഡോക്ടറുടെ അനുഭവക്കുറിപ്പ് വൈറൽ

02 DECEMBER 2020 02:39 PM IST
മലയാളി വാര്‍ത്ത

സ്ത്രീകൾക്ക് ഈ സമൂഹത്തിൽ നിരവധി പ്രതിസന്ധികളെ തരണം ചെയ്തു വേണം ജീവിക്കാൻ .ജീവിതത്തിന്റെ കഠിന യാതനകളിലൂടെ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് കടന്നുപോകുന്നത് .എല്ലാം മറികടന്ന് ജീവിതത്തിൽ വിജയം നേടുന്ന അവരെ അഭിനന്ദിക്കാതെ വയ്യ .ചിലപ്പോൾ തങ്ങളുടെ ഇഷ്ടങ്ങൾ തുറന്ന് പറയുമ്പോൾ അത് അംഗീകരിക്കാറില്ല പലപ്പോഴും .ഇഷ്ടമില്ലാത്തത് ചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്നു .എന്തെങ്കിലും രീതിയിൽ എതിർത്താൽ പിന്നെ നേരിടേണ്ടി വരുന്നത് ശാരീരിക മർദനവുമായിരിക്കാം. എന്നാൽ ഇത്തരം പ്രതിസന്ധികളെയെല്ലാം മറികടന്ന് സ്വന്തം കാലിൽ നിൽക്കണമെന്ന് ഓർമിപ്പിക്കുകയാണ് ഒരു പെൺകുട്ടി.മർദനങ്ങളുടെ കഠിനപർവം താണ്ടി വിലക്കുകൾ ഭേദിച്ച് എത്തുകയാണ് രാജസ്ഥാൻ സ്വദേശിയായ ഡോ. ഗീതിക ബണ്ഡേവാൽ. ബാല്യത്തിലു കൗമാരത്തിലും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു തുറന്നു പറയുകയാണ് ഗീതിക. പെൺകുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ് ഗീതികയുടെ ജീവിതം. വീടകങ്ങളിലെ ഇത്തരം പ്രശ്നങ്ങൾ തുറന്നു പറയാൻ പലപ്പോഴും പെൺകുട്ടികൾക്ക് കഴിയാറില്ലെന്നും ഗീതിക പറയുന്നു. സോഷ്യൽ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ഗീതിക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഗീതികയുടെ വാക്കുകൾ ഇങ്ങനെയാണ് .

ഗർഭം ധരിച്ചിരിക്കുന്നത് പെൺകുട്ടിയെയാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ അമ്മയോട് രണ്ടുതവണ ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചിരുന്നു. അവരുടെ ആദ്യ രാത്രി മുതൽ അമ്മ അദ്ദേഹത്തിൽ നിന്നും പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഭക്ഷണത്തിന് രുചിയില്ല. അച്ഛന്റെ പണം കൊണ്ടു കഴിയുന്നു എന്നെല്ലാം പറഞ്ഞ് ഉപദ്രവിച്ചിരുന്നു. എന്റെ നാലു വയസ്സു മുതൽ എന്നെയും അച്ഛൻ മർദിക്കും. എന്നെ ഇടിക്കും മുടിയിൽ കുത്തിപ്പിടിച്ച് വലിക്കുകയും ചെയ്തു. പക്ഷേ, എന്റെ സഹോദരിയെയും സഹോദരനെയും അപൂര്‍വമായേ മർദിച്ചിരുന്നുള്ളൂ. അതെന്തിനാണെന്നും എനിക്ക് മനസ്സിലായിരുന്നില്ല.

സയൻസിൽ ഉപരി പഠനം നടത്താനുള്ള ആഗ്രഹം പറഞ്ഞപ്പോഴും അടിച്ചു. ഞാൻ കൊമഴ്സോ ആർട്സ് വിഷയങ്ങളോ എടുത്താൽ മതിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേരത്തെ വിവാഹം കഴിപ്പിക്കാനായിരുന്നു അച്ഛന്റെ പദ്ധതി. സഹോദരങ്ങളും എന്നെ പിന്തുണച്ചില്ല. ഞാൻ നന്നായി പഠിച്ചു. ഡോക്ടറാകാനായിരുന്നു എന്റെ ആഗ്രഹം. പരീക്ഷ പാസായി മുംബൈയിലെ മെഡിക്കല്‍ കോളജിൽ പഠനത്തിന് അവസരവും ലഭിച്ചു. സർക്കാർ സ്ഥാപനമായതിനാൽ പണം കുറവായിരുന്നു. എന്റെതായ ഒരിടം കണ്ടെത്താൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. പഠനത്തിനൊപ്പം കായിക പരിപാടികളിലും സൗന്ദര്യ മത്സരത്തിലും ഞാൻ പങ്കെടുത്തു.പഠനശേഷം മുംബൈയിൽ ജോലികിട്ടാൻ വളരെ കഷ്ടപ്പെട്ടു. വീട്ടിൽ തിരിച്ചെത്തിയ ആ ദിവസങ്ങളിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലം. ഞാൻ സമ്പാദിക്കുന്നില്ലെന്നു പറഞ്ഞ് അച്ഛൻ മർദിച്ചു. ഒരിക്കൽ കയ്യിലിരുന്ന പഴം തട്ടിയെടുത്ത് സ്വന്തമായി അധ്വാനിച്ച് കഴിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു. അതെനിക്ക് സഹിക്കാനായില്ല. അതോടെ ഞാൻ വീട്ടിൽ നിന്നിറങ്ങി. അപ്പോഴാണ് എനിക്ക് പിജിക്ക് സ്കോളർഷിപ്പ് ലഭിച്ചത്. കൂടാതെ ഞാൻ മോഡലിങ് രംഗത്തും സജീവമാകാൻ തുടങ്ങി. പക്ഷേ, എന്റെ ചിത്രം ഓൺലൈനിൽ വന്നപ്പോൾ സഹോദരി പ്രശ്നമുണ്ടാക്കി. അന്ന് കോളജിൽ എത്തിയ അച്ഛനും സഹോദരിയും എന്നെ മർദിച്ചു. ഞാൻ ബാത്റൂമിലേക്ക് ഓടിപ്പോയി എന്റെ സുഹൃത്തുക്കളെ വിളിച്ചു. അവർ വന്നാണ് അച്ഛനെയും സഹോദരിയെയും അവിടെ നിന്നും കൊണ്ടുപോയത്. എന്റെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ കൊല്ലുമെന്ന് അച്ഛൻ ഭീഷണിപ്പെടുത്തി. അതോടെ അദ്ദേഹം എനിക്കൊപ്പം ജോലി ചെയ്യാൻ വിസമ്മതിച്ചു. വീട്ടിലേക്കു വരുത്താനായി നിരന്തരം ഭീഷണിപ്പെടുത്തി. ഒടുവിൽ പിജി കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി. പീഡനം തുടർന്നു കൊണ്ടിരുന്നു. ജോലിക്കായി കഠിനപരിശ്രമം നടത്തിയ എനിക്ക് ആറുമാസത്തിനകം ജോലി കിട്ടി. ഒരു വർഷത്തിനു ശേഷം ഞാൻ മോഡലിങ് ആരംഭിച്ചു. ഇക്കാലമെല്ലാം എന്റെ അച്ഛനും അമ്മയും വിവാഹം കഴിക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. പക്ഷേ, എനിക്ക് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവർക്ക് മറുപടി നൽകി. ദീപാവലിക്ക് വീട്ടിൽ പോയി. സമ്പാദിക്കുന്നതു കൊണ്ട് അച്ഛൻ ഇനി മർദിക്കില്ലെന്നാണ് കരുതിയത്. പക്ഷേ, എന്റെ തെറ്റായ ധാരണയായിരുന്നു അത്. മറ്റൊരു പരസ്യ ചിത്രം കണ്ടത് പ്രശ്നമായി. അച്ഛനും സഹോദരനും മുടി പിടിച്ച് വലിച്ച് നിലത്തിട്ട് മർദിച്ചു. അമ്മയും സഹോദരിയും നിശബ്ദം നോക്കി നിൽക്കുകയായിരുന്നു. അയൽവാസികളാണ് വന്ന് രക്ഷപ്പെടുത്തിയത്. അയൽവാസിയായ ഒരാൾക്കൊപ്പം പോയി ഞാൻ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അമ്മയോട് എനിക്കൊപ്പം വരുന്നോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ ബാഗും എടുത്ത് മുംബൈയിലേക്ക് വന്നു. ജോലിയും കായിക മേഖലയും ഒരു അനാഥാലയവുമായി ബന്ധപ്പെട്ട ജോലികളിൽ വ്യാപൃതയായി. അവരെ കുറിച്ചു ചിന്തിക്കുമ്പോൾ എനിക്ക് വേദനിക്കും. പക്ഷേ, എനിക്ക് മതിയായി. ഇനി അങ്ങോട്ട് തിരിച്ചു പോകില്ലെന്ന് ഞാൻ സത്യം ചെയ്തു. കാരണം കുടുംബത്തിൽ നിന്നാണെങ്കിലും പീഡനം പീഡനം തന്നെയാണ്. ഇനി സഹിക്കാനാകില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (8 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (10 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends