അമരീന്ദര്‍ സിംഗ് ബിജെപിയുമായി കൈകോര്‍ക്കുകയാണ്; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് അരവിന്ദ് കേജരിവാള്‍
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. അമരീന്ദര്‍ സിംഗ് ബിജെപിയുമായി കൈകോര്‍ക്കുകയാണ്. ബിജെപിയുടെ ഭാഷയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും കേരജിവാള് പറഞ്ഞു.
ഡല്‍ഹിയില്‍ കരിനിയമങ്ങള്‍ പാസാക്കിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എങ്ങനെ ഇത്ര താഴ്ന്ന നിലയിലുള്ള രാഷ്ട്രീയം പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കേജരിവാള്‍ ചോദിച്ചു. പ്രധാനമന്ത്രി മോദിയാണ് പഞ്ചാബ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് യൂണിറ്റ് നേരത്തെ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha