ആരെ വിവാഹം കഴിക്കണമെന്നത് മൗലികാവകാശമെന്ന് കര്‍ണാടക ഹൈക്കോടതി

തനിക്കൊപ്പം ജോലി ചെയ്യുന്ന രമ്യ എന്ന യുവതിയെ രക്ഷിതാക്കള്‍ തടഞ്ഞുവച്ചതായി ചൂണ്ടിക്കാട്ടി വാജിദ് ഖാന്‍ എന്ന സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ, ആരെ വിവാഹം കഴിക്കണമെന്നത് മൗലികാവകാശമാണെന്നും പ്രായപൂര്‍ത്തിയായ പൗരന് ഇക്കാര്യം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും കര്‍ണാടക ഹൈക്കോടതി.
മഹിളാ ദക്ഷദ സമിതി എന്ന സന്നദ്ധ സംഘടന മുഖേന തന്നെ മാതാപിതാക്കള്‍, തടഞ്ഞുവച്ചിരിക്കുകയാണെന്ന് രമ്യ കഴിഞ്ഞ 27-ന് കോടതിയെ അറിയിച്ചിരുന്നു. വാജിദുമായുള്ള വിവാഹത്തെ എതിര്‍ക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം യുവതിയെ കോടതിയില്‍ പൊലീസ് ഇടപെട്ട് ഹാജരാക്കിയപ്പോഴായിരുന്നു ഇത്.
ആരെ ജീവിതപങ്കാളിയാക്കണമെന്ന് പ്രായപൂര്‍ത്തിയായവര്‍ തീരുമാനിക്കുമ്പോള്‍ ഇടപെടാന്‍ സര്‍ക്കാരിനും മറ്റുള്ളവര്‍ക്കും അവകാശമില്ലെന്ന് അലഹാബാദ് ഹൈക്കോടതിയും നവംബര്‍ 25-ന് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















