ഉത്തര്‍പ്രദേശില്‍ നാലുവയസ്സുകാരന്‍ കളിക്കുന്നതിനിടെ ഇന്നലെ കുഴല്‍ക്കിണറില്‍ 30 അടി താഴ്ചയിലേക്ക് വീണു... രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി, കുഴല്‍ക്കിണറില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചു

ഉത്തര്‍പ്രദേശില്‍ നാലുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഹോബ ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ 30 അടി താഴ്ചയിലേക്ക് വീണത്. കുട്ടി കരയുന്നത് കേള്‍ക്കാമെന്ന് പൊലീസ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ലക്നൗവില്‍ നിന്ന് ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും അംഗങ്ങളെ വിളിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കുഴല്‍ക്കിണറില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ കൃഷിയിടം നനയ്ക്കുന്നതിനിടെയാണ് സംഭവം നടന്നത്.
"
https://www.facebook.com/Malayalivartha






















