Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

എടുത്ത് ചാടി ഒന്നും ചെയ്യില്ല; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക് പൂർണ പരിഗണന നൽകും; കൂറ്റൻ ഡാം നിർമിക്കാൻ പോകുന്ന വിവരത്തോട് പ്രതിക്കരിച്ച് ചൈന

03 DECEMBER 2020 11:52 AM IST
മലയാളി വാര്‍ത്ത

എടുത്ത് ചാടി ഒന്നും ചെയ്യില്ല. ഇന്ത്യയുടെ താൽപര്യം പരിഗണിക്കും. ചൈനയ്ക്ക് മാന്യതയുടെ കീഴ്വഴക്കം ഉണ്ടോ ? അന്തം വിട്ട് ലോകം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക് പൂർണ പരിഗണന നൽകിക്കൊണ്ടാകും അടുത്ത നീക്കം നടത്തുക എന്ന ചൈനയുടെ വാക്കുകൾ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. യാർലൂംഗ് സാംഗ്ബോ നദിയിലെ അണക്കെട്ട് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ചൈന ഇത്തരത്തിൽ ഒരു തീരുമാനം അറിയിച്ചിരിക്കുന്നത് . അസമിൽ പ്രവേശിക്കുമ്പോൾ ഈ നദി ബ്രഹ്മപുത്രയായി മാറുന്ന നദിയാണ് . ഏതെങ്കിലും തരത്തിലുള്ള ജലവൈദ്യുത പദ്ധതി നടപ്പാക്കുകയാണെങ്കിൽ നദി ഒഴുകുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക് പൂർണ പരിഗണന നൽകിക്കൊണ്ടാകുമെന്ന് ചൈന അറിയിച്ചു . അരുണാചൽ അതിർത്തിയോട് ചേർന്ന് ചൈന കൂറ്റൻ ഡാം നിർമിക്കാൻ പോകുന്നുവെന്നും ഇത് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജലലഭ്യതയെ കാര്യമായി ബാധിക്കുമെന്നും തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ ഈ വാർത്തകളോട് ചൈനീസ് എംബസി വക്താവി ജീ റോംഗ് ആണ് ഇത്തരത്തിൽ പ്രതികരിച്ചത്.

നിലവിൽ യാർലൂംഗ് സാംഗ്ബോ നദിയിലെ പദ്ധതിയുടെ പ്രാഥമിക ആസൂത്രണ ഘട്ടത്തിലാണെന്നും അതിനെ അമിതമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും റോംഗ് വ്യക്തമാക്കി . അതിർത്തി കടന്നുള്ള നദികളുടെ ഉപയോഗത്തിലും വികസനത്തിലും ചൈന എല്ലായ്പ്പോഴും ഉത്തരവാദിത്വ മനോഭാവം സ്വീകരിച്ചിട്ടുണ്ടെന്നും വികസനത്തിനൊപ്പം സംരക്ഷണവും എന്നതാണ് ചൈനയുടെ നയമെന്നും റോംഗ് വ്യക്തമാക്കുകയും ചെയ്തു . ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന യാർലൂംഗ് സാംഗ്ബോ നദി അരുണാചൽ പ്രദേശിലെത്തുമ്പോൾ സിയാംഗ് എന്നാണ് അറിയപ്പെടുന്നത്. ബ്രഹ്മപുത്ര എന്ന പേരിൽ അസമിലൂടെ ഒഴുകി ബംഗ്ലാദേശിൽ നദി പതിക്കുന്നു. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ടിബറ്റൻ മേഖലയായ മെഡോംഗിലാണ് ഡാം നിർമിക്കുകയെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലുള്ളതിനേക്കാൾ മൂന്നിരട്ടി ശേഷിയുള്ള ജലവൈദ്യുത പദ്ധതിയാണ് ചൈന ഇവിടെ ലക്ഷ്യമിടുന്നത്. ബ്രഹ്മപുത്രയിൽ ചൈനയ്ക്ക് വേറെയും ചെറുഡാമുകളുണ്ട്.


ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . അടുത്ത വർഷത്തോടെ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശമെന്ന് ചൈനീസ് കമ്പനി തലവനെ ഉദ്ധരിച്ച് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത പദ്ധതി നിർമിക്കുമെന്നും ജലസ്രോതസുകൾ ഉപയോഗപ്പെടുത്തുമെന്നും ആഭ്യന്തര സുരക്ഷ നിലനിർത്താൻ പദ്ധതിക്ക് കഴിയുമെന്നും ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാൻ യാൻ സിയോങ് പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി .അടുത്തവർഷം ആദ്യം നാഷനൽ പീപ്പിൾസ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷമാകും പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടുക എന്നും അറിയിച്ചു . മദ്ധ്യചൈനയിലെ മൂന്ന പ്രശസ്ത അണക്കെട്ടുകളേക്കാൾ മൂന്നിരട്ടി വൈദ്യുത നിർമാണ ശേഷിയുള്ള അണക്കെട്ട് നിർമിക്കാനാണ് ചൈന ഇപ്പോൾ ഒരുങ്ങുന്നത് . ചൈനയുടെ ആഭ്യന്തര സുരക്ഷ കൂടി ലക്ഷ്യം വച്ചാകും അണക്കെട്ട് നിർമാണം നടത്തുന്നത് . ബ്രഹ്മപുത്ര നദിയുടെ തീരത്ത് മെഡോങ്ങിൽ ജല വൈദ്യുത നിലയം നിർമിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അരുണാചൽ പ്രദേശിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് മെഡോങ്. ഇതോടെ ചൈനയുടെ പുതിയ നീക്കം ഇന്ത്യ - ബംഗ്ലാദേശ് രാജ്യങ്ങളുടെ ആശങ്ക ഉയർത്തുകയും ചെയ്യും . ഭരണ കക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ചൈനയുടെ യൂത്ത് ലീഗിന്റെ സാമൂഹിക മാദ്ധ്യമ പേജുകളിൽ കഴിഞ്ഞ ആഴ്ച അണക്കെട്ട് നിർമ്മാണത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ബ്രഹ്മപുത്രയിൽ ഇതിനോടകം തന്നെ ചൈന ചെറിയ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends