പരിശീലന പറക്കല്‍ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലില്‍ വീണ മിഗ്-29കെ യുദ്ധവിമാനത്തിലെ പൈലറ്റിനായി തെരച്ചില്‍ തുടരുന്നു

പരിശീലന പറക്കല്‍ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലില്‍ വീണ മിഗ്-29കെ യുദ്ധവിമാനത്തിലെ പൈലറ്റിനെ ഇനിയും കണ്ടെത്താനായില്ല. ലഫ്. കമാന്‍ഡര്‍ നിഷാന്ത് സിംഗിനായി ഒരാഴ്ചയായുള്ള തെരച്ചില്‍ തുടരുകയാണ്. അതേസമയം, പൈലറ്റിന്റെ അതിജീവന കിറ്റിന്റെ പ്രധാന ഭാഗമായ റഷ്യന്‍ നിര്‍മിത എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണില്‍നിന്ന് ഇതുവരെയും സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു.
എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണ്‍ തകരാറിലായതാണോയെന്ന് നാവികസേന സംശയിക്കുന്നുണ്ട്. സമുദ്രത്തിന്റെ ഉപരിതലത്തില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കുകയുള്ളുവെന്നും മുങ്ങിപ്പോകാന്‍ സാധ്യതയില്ലെന്നും നാവികസേന.
"
https://www.facebook.com/Malayalivartha






















