10, 12 ക്ലാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ ഓഫ് ലൈനായിത്തന്നെ നടത്തും ; 10-ാം തീയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ തത്സമയ വെബിനാര്‍ സംഘടിപ്പിക്കുന്നു; തീരുമാനം അറിയിച്ച് സി ബി എസ് ഇ

പരീക്ഷകൾ നടത്തുമോ ഇല്ലയോ എന്ന കാര്യത്തിലെ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. എന്നാൽ സി ബി എസ് ഇ അവരുടെ നിലപാട് അറിയിച്ചു. 10, 12 ക്ലാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ ഓഫ് ലൈനായിത്തന്നെ നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ). തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ് ലൈൻ ആയിത്തന്നെ നടത്തുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സി ബി എസ് ഇ അറിയിക്കുകയുണ്ടായി.
പ്രാക്ടിക്കല്‍ പരീക്ഷകളെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും പരീക്ഷാതീയതി, നടത്തിപ്പ് എന്നിവയെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. സി ബി എസ് ഇ പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച ബോര്‍ഡിന്റെ ഔദ്യോഗിക പ്രസ്താവന പുറത്ത് വന്നിരിക്കുന്നത് . സി ബി എസ് ഇ, നീറ്റ്, ജെ ഇ ഇ പരീക്ഷകളെ സംബന്ധിച്ച് അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള ആശങ്കകള്‍ പങ്കുവെയ്ക്കാന്‍ ഡിസംബര്‍ 10-ാം തീയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ തത്സമയ വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















