കര്‍ഷകരുടെ സമരത്തെ അപമാനിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം; സര്‍ക്കാര്‍ സ്വേച്ഛാധിപതിയായാല്‍ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങണമെന്ന് ചന്ദ്രശേഖര്‍ ആസാദ്

സര്‍ക്കാര്‍ സ്വേച്ഛാധിപതിയായാല്‍ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയതായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.
കര്‍ഷകരുടെ സമരത്തെ അപമാനിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. അവര്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. ഈ പ്രക്ഷോഭത്തിന്‍റെ അവസാനം വരെ കര്‍ഷകര്‍ക്കൊപ്പമുണ്ടാകും -ആസാദ് പറഞ്ഞു.
കര്‍ഷകപ്രക്ഷോഭം എട്ടാംദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ രാജ്യവ്യാപക പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. അതേസമയം, ഡല്‍ഹിയില്‍ കര്‍ഷക പ്രതിനിധികളും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. കര്‍ഷകദ്രോഹകരമായ നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരു തീരുമാനത്തിലും തൃപ്തരാവില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്.
https://www.facebook.com/Malayalivartha






















