Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ബി.ജെ.പിയോട് മുട്ടാന്‍ രാഹുലിന് സാധിക്കില്ല; രൂക്ഷമിര്‍ശനവുമായി ശരദ് പവാര്‍; രാഹുല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും എതിര്‍പ്പ് നേരിടുന്നു; ശരദ് പവാറിന്റെ പ്രതികരണത്തില്‍ ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ് നേതൃത്വം

04 DECEMBER 2020 11:38 AM IST
മലയാളി വാര്‍ത്ത

ബി.ജെ.പി വിരുദ്ധചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കില്ലെന്ന് തുറന്നടിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തില്‍ സ്ഥിരത ഇല്ലെന്ന രൂക്ഷമായ വിമര്‍ശനവും അദ്ദേഹം നടത്തി. മറാത്തി ദിനപത്രമായ ലോക്മത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെ നേതാവായി രാജ്യം സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ശരദ് പവാറിന്റെ മറുപടി.

മഹാരാഷ്ട്രയുടെ മാതൃകയില്‍ ബി.ജെ.പി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ല. നേതാവ് എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്ഥിരത ഇല്ലാത്തതാണ് കാരണം. കോണ്‍ഗ്രസിലെ മുതിര്‍ന്ന പരിചയ സമ്പന്നരായ നേതാക്കള്‍ക്ക് പോലും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തന രീതിയില്‍ എതിര്‍പ്പുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉയരുമ്പോള്‍ രാഹുലിന് മറ്റ് പാര്‍ട്ടികളുടെ കൂട്ടായ്മയുടെ നേതൃപദവി വഹിക്കാന്‍ സാധിക്കില്ലെന്നും പവാര്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതിബന്ധമാണോ എന്ന ചോദ്യത്തിന് ' ഏത് പാര്‍ട്ടിയുടേയും നേതൃത്വം എന്നത് അവര്‍ക്ക് ആ പാര്‍ട്ടിക്കുള്ളില്‍ ലഭിക്കുന്ന സ്വീകാര്യതയെ അടിസ്ഥാനപ്പെടുത്തിയാവുമെന്നായിരുന്നു മറുപടി.

രാഹുലിനെക്കുറിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉന്നയിച്ച വിമര്‍ശനങ്ങളെക്കുറിച്ചും പവാര്‍ പ്രതികരിച്ചു. ഒരു വിഷയത്തിലും താല്‍പര്യമില്ലാത്തയാളാണ് രാഹുല്‍ എന്നായിരുന്നു ഒബാമ രാഹുലിനെക്കുറിച്ച് എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചത്. 'എല്ലാവരുടേയും അഭിപ്രായത്തെ വിലക്കെടുക്കേണ്ട ആവശ്യമില്ല, എല്ലാവരും ഒരു പരിധി സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ഒബാമ ആ പരിധി വിട്ടുവെന്നാണ് തനിക്ക് തോന്നുന്നത്' പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യം അധികാരത്തില്‍ ഒരു വര്‍ഷം തികയ്ക്കുന്ന പശ്ചാത്തലത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന പാര്‍ട്ടികളുടെ തീരുമാനം. ഇതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വപാടവത്തെ കുറിച്ച് പവാര്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

അതേസമയം പവാറിന്റെ ആക്ഷേപങ്ങളോട് പ്രതികരിച്ച് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് രംഗത്തെത്തി. 'ഏത് സാഹചര്യത്തിലാണ് ശരത് പവാര്‍ ഇത്തരം വിമര്‍ശനമുയര്‍ത്തിയതെന്ന് വ്യക്തമല്ല, എന്നിരുന്നാലും ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പ്രതിപക്ഷനിരയില്‍ ഏറ്റവും സ്ഥിരതയോടെ നിലകൊള്ളുന്ന നേതാവാണ് രാഹുല്‍' എന്നായിരുന്നു സച്ചിന്‍ സാവന്തിന്റെ പ്രതികരണം. ഭരണഘടനാസ്ഥാപനങ്ങള്‍ പോലും വിശ്വാസ്യത നഷ്ടപ്പെട്ട് നിസ്സഹായരായി നിലകൊള്ളുന്ന സാഹചര്യത്തില്‍ രാജ്യത്തെ നിലവിലെ അവസ്ഥയിലും ഏറ്റവും ധീരമായ അഭിപ്രായങ്ങള്‍ പറയുന്നയാളാണ് രാഹുല്‍ എന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.

എന്നാല്‍ എന്‍.സി.പിയുടെ വിമര്‍ശനം രാഷ്ട്രീയ ആയുധമാക്കാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. അധികാരത്തിനായി പഠിച്ച പണി പതിനെട്ടും നോക്കിട്ടും മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വരാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല. ഇതിനിടെ ഉദവ്താക്കറുടെ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ ക്ഷീണം മറികടക്കാന്‍ സഖ്യത്തിനുള്ളിലെ പടലപിണക്കം തുറന്നുകാട്ടാന്‍ ബി.ജെ.പി ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends