അമ്മ വീട്ടിൽ ഇല്ലാത്ത സമയം നോക്കി അച്ഛന്റെ തനി നിറം പുറത്തെടുക്കുന്നത് മകൾക്ക് മുൻപിൽ... അച്ഛന്റെ ക്രൂരപീഡനം സഹിക്കാൻ വയ്യാതെ 14 വയസുകാരി ചെയ്തത്...

പ്രായപൂര്‍ത്തിയാകാത്ത മകളെ നിരന്തരമായി പീഡിപ്പിച്ച് അച്ഛന്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സാണ് മകളുടെ പ്രായം.
പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായ സമയങ്ങളിലായിരുന്നു ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി ഇക്കാര്യം അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോള്‍ അമ്മയെയും മറ്റ് മക്കളെയും കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
38 കാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ് കുട്ടിയുടെ പിതാവ്. പീഡനം സഹിക്ക വയ്യാതായപ്പോള്‍ പെണ്‍കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. യുവതി ഇക്കാര്യം ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ കുറ്റം സമ്മതിക്കുന്നതിന് പകരം എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയാല്‍ പ്രത്യാഖാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി.
പക്ഷേ, ധൈര്യം സംഭരിച്ച് അമ്മയും മകളും ചേര്‍ന്ന് പൊലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















