എസ്.എന്‍.സി. ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി ഏഴിലേക്ക് മാറ്റി...

എസ്.എന്‍.സി. ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി ഏഴിലേക്ക് മാറ്റി. കേസില്‍ അധിക രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐയ്ക്ക് സമയം അനുവദിച്ചു. ലാവലിന്‍ കേസ് ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ വാദം ഉന്നയിക്കാന്‍ തയ്യാര്‍ ആണെന്ന് സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
എന്നാല്‍ വിശദമായി വാദം കേള്‍ക്കേണ്ട കേസ് ആണിതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.ഉച്ചക്ക് ശേഷം മറ്റൊരു കേസില്‍ തനിക്ക് ഹാജരാകേണ്ടത് ഉണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിയത്. വിശദമായ വാദം കേള്‍ക്കേണ്ട കേസ് ആയതിനാല്‍ ജനുവരി ഏഴിന് ബെഞ്ച് പരിഗണിക്കുന്ന അവസാനത്തെ കേസായി ലിസ്റ്റ് ചെയ്യാനാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ സി.ബി.ഐ. ചില അധിക രേഖകള്‍ ഫയല്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ഇതുവരെയും ഫയല്‍ ചെയ്തിട്ടില്ലെന്ന് കസ്തൂരിരംഗ അയ്യര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് കോടതിയില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് രേഖകള്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍ ഏഴ് ദിവസത്തിന് ഉള്ളില്‍ ഫയല്‍ ചെയ്യാന്‍ കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha






















