കര്‍ഷക സമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ; കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി തിഷേധം അറിയിച്ച് ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ തലസ്ഥാന അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ച സംഭവത്തില്‍ നേരിട്ട് അതൃപ്തി അറിയിച്ച് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
ട്രൂഡോയുടെ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ ഹൈക്കമ്മീഷണര്‍ക്ക് മുന്നറിയിപ്പു നല്കി. ഗുരുനാനാക്ക് ജയന്തിയില്‍ സിക്ക് സമൂഹത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസ്താവനയിലാണ് കര്‍ഷക സമരങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞത്. കര്‍ഷക പ്രക്ഷോഭം സംബന്ധിച്ച് ഇന്ത്യയില്‍ നിന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക- ട്രൂഡോ പറഞ്ഞു.
https://www.facebook.com/Malayalivartha






















