കത്തി കാണിച്ച് പീഡപ്പിക്കാന്‍ ശ്രമിച്ച 26കാരനെ 19കാരി കുത്തികൊന്നു

തമിഴ്‌നാട്ടില്‍ കത്തി കാണിച്ച് പീഡപ്പിക്കാന്‍ ശ്രമിച്ച 26കാരനെ 19കാരി കുത്തികൊന്നു. തിരുവള്ളൂര്‍ ജില്ലയിലെ ഷോളവാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഷോളവാരത്ത് ബന്ധുവീട്ടില്‍ വന്നതായിരുന്നു പെണ്‍കുട്ടി.
ശൗചാലയത്തില്‍ പോകാന്‍ പുറത്തുവന്ന പെണ്‍കുട്ടിയെ മദ്യലഹരിയിലായിരുന്ന അജിത്ത് അലിയാസ് കില്ലി എന്ന യുവാവ് കത്തി കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ സ്വയം പ്രതിരോധിച്ച പെണ്‍കുട്ടി യുവാവില്‍ നിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ച് അക്രമിക്കുകയായിരുന്നു. കഴുത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ അജിത്ത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
https://www.facebook.com/Malayalivartha

























