ചില ആളുകള്‍ ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആഗ്രഹിച്ചു; അദ്ദേഹം ഒരു രാഷ്ട്രീയ ഘടകം അല്ല; ഒരു സ്പോര്‍ട്സ് ഐക്കണ്‍ ആയി വേണം അദ്ദേഹം അറിയപ്പെടേണ്ടത്; വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ്

സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചു അദ്ദേഹം ഇപ്പോൾ ആശുപത്രിയിലാണ്. അതിനിടെ വിവാദങ്ങൾ കനക്കുകയാണ്. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ സൗരവ് ഗാംഗുലിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന ആരോപണവുമായി സിപിഎം നേതാവ്. അദ്ദേഹത്തിന്റെ പ്രസ്താവന വിവാദത്തിലായിരിക്കുകയാണ് . പാര്‍ട്ടി മുതിര്‍ന്ന നേതാവ് അശോക് ഭട്ടാചാര്യയുടെ പ്രസ്താവനകളാണ് ഇപ്പോൾ വിമര്‍ശനത്തിലേക്ക് മാറിയിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ കുടുംബ സുഹൃത്ത് കൂടിയായ അശോക് ഭട്ടാചാര്യയുടെ പ്രസ്താവന വിവാദം ഉയര്‍ത്തിയിരിക്കുകയാണ് . 'ചില ആളുകള്‍ ഗാംഗുലിയെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആഗ്രഹിച്ചു. അദ്ദേഹം ഒരു രാഷ്ട്രീയ ഘടകം അല്ല. ഒരു സ്പോര്‍ട്സ് ഐക്കണ്‍ ആയി വേണം അദ്ദേഹം അറിയപ്പെടേണ്ടത്' ഭട്ടചാര്യ പറയുന്നു. ഗാംഗുലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 'രാഷ്ട്രീയത്തില്‍ ചേരാന്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തരുത്. രാഷ്ട്രീയത്തിലേക്കിറങ്ങരുതെന്ന് ഞാന്‍ ഗാംഗുലിയോട് പറഞ്ഞിരുന്നു. എന്‍റെ അഭിപ്രായത്തെ അദ്ദേഹം എതിര്‍ത്തില്ല' ഭട്ടചാര്യ പറഞ്ഞു ..
ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനും നിലവില്‍ ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'ദാദ'ബിജെപിയിലേക്കെത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ പരന്നിരുന്നത് . എന്നാല്‍ തന്‍റെ രാഷ്ട്രീയ നിലപാടുകളെ സംബന്ധിച്ച് ഗാംഗുലിയുടെ ഭാഗത്തു നിന്നും ഒരിക്കലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ട് ദിവസം മുമ്പായിരുന്നു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗാംഗുലിയെ കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു .
https://www.facebook.com/Malayalivartha

























