ചില ആളുകള്‍ അവരുടെ ദുഷിച്ച ചിന്താഗതി കൊണ്ട് എല്ലാത്തിലും രാഷ്ട്രീയം മാത്രമാണ് കാണുന്നത്; സൗരവ് ഗാംഗുലി എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടെയെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്; വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ്

രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ സൗരവ് ഗാംഗുലിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന സിപിഎം നേതാവിന്റെ പ്രസ്താവന വിവാദത്തിലായിരിക്കുകയാണ്. ഈ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് രംഗത്തെത്തി . 'ചില ആളുകള്‍ അവരുടെ ദുഷിച്ച ചിന്താഗതി കൊണ്ട് എല്ലാത്തിലും രാഷ്ട്രീയം മാത്രമാണ് കാണുന്നത്. അദ്ദേഹത്തിന്‍റെ ലക്ഷകണക്കിന് ആരാധകരെപ്പോലെ സൗരവ് ഗാംഗുലി എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടെയെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' എന്നായിരുന്നു ഘോഷിന്‍റെ പ്രതികരണം.
സൗരവിനെ പാര്‍ട്ടിയുടെ ഉള്‍പ്പെടുത്താന്‍ ഞങ്ങളുടെ ഭാഗത്തു നിന്നും ഒരു ശ്രമവും ഉണ്ടായിട്ടില്ല എന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ശോഭന്തേബ് ചാറ്റര്‍ജി പ്രതികരിച്ചത്. അദ്ദേഹത്തെ ഒരു സ്പോര്‍ട്സ് ഐക്കണ്‍ ആയി കാണുന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha

























