കോവിഡ് വാക്‌സിൻ എത്തിയില്ല; അതിനു മുന്നേ തട്ടിപ്പ് തുടങ്ങി ; സൂക്ഷിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകും

കോവിഡ് വാക്സിന്‍ എത്തുന്നതിന് മുന്നേ അതിന്റെ മറവിൽ തട്ടിപ്പുകൾ സജീവമാകാൻ തുടങ്ങി. കോവിഡ് വാക്സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള തട്ടിപ്പ് സംഘങ്ങളുടെ കോളുകള്‍ വർധിക്കുകയാണ് . ഫോണില്‍ വിളിച്ച് വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കും. അതുക്കഴിഞ്ഞ് ഫോണിലേക്ക് വിളി വരും . ഇതിനായി ആധാര്‍ നമ്ബര്‍, ഇമെയില്‍ വിലാസം അടക്കമുള്ള വിവരങ്ങളാണ് തട്ടിപ്പുസംഘങ്ങള്‍ ചോദിച്ച് അറിയുന്നത്.
ആധാര്‍ നമ്ബര്‍ നല്‍കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നടപടിയുടെ ഭാഗമായി ഫോണിലേക്ക് ഒ.ടി.പി. അയക്കുകയും ഇവ ചോദിക്കുകയും ചെയ്യും. ഇതുവഴിയാണ് പണം തട്ടുന്നത്. ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും. കോവിഡ് വാക്സിന്‍ സംബന്ധിച്ച് ഇമെയിലിലും മൊബൈലിലും എത്തുന്ന ലിങ്കുകള്‍ തുറക്കരുതെന്നും പോലീസ് നിര്‍ദേശം നല്‍കി കഴിഞ്ഞു .
https://www.facebook.com/Malayalivartha

























