ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു; അതിന് മുന്നേ ചെയ്തത് ഞെട്ടിക്കുന്നത്; ഫേസ്ബുക്കിലൂടെ ഭാര്യയുടെ കുറ്റസമ്മതം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ ഞെട്ടിക്കുന്ന നീക്കം. കൊലപാതക കാര്യം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചു .അവിടെയും തീർന്നില്ല എല്ലാം കഴിഞ്ഞ ശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയിലെ ചത്തര്പുര മേഖലയിലാണ് സംഭവം നടന്നത് .37കാരനെയാണ് ഭാര്യ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം യുവതി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതേ തുടര്‍ന്നാണ് സംഭവം പുറം ലോകമറിയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് കണ്ട അയല്‍വാസിയാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. ഇവര്‍ വീടിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും അകത്ത് നിന്നും വാതില്‍ പൂട്ടിയിരുന്നതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു . തുടര്‍ന്ന് പോലീസ് എത്തി വാതില്‍ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു ഭാര്യ. ഇവരെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു . മധ്യപ്രദേശിലെ ഉജ്ജെയിന്‍ സ്വദേശിനിയാണ് ഇവര്‍. യുവതിക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























