രാജ്യത്തെ ജൂവലറിവ്യവസായത്തെ മുഴുവൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലാക്കി കേന്ദ്രസർക്കാർ; പുതിയ ഉത്തരവിറക്കി ധനമന്ത്രാലയം; കൃത്യമായ രേഖകളില്ലാതെ സ്വർണമോ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പണമോ പിടിക്കപ്പെട്ടാൽ കർശന നടപടി

ഇനി കള്ളത്തരങ്ങൾ പൊളിച്ചടുക്കിയിട്ടേ വിശ്രമമുള്ളൂ. കേന്ദ്രം കട്ടക്ക് ഇറങ്ങി. കള്ളപ്പണക്കാർ ക്കും ഹവാല ഇടപാടുകാർക്കും നെഞ്ചിടിപ്പിന്റെ ദിനങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ കീഴിൽ എത്തുന്നതോടെ കളി മാറും. കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനംപ്രാബല്യത്തിൽ ആകുമ്പോൾ സംഭവിക്കുന്നത് എന്ത്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. സ്വർണാഭരണമേഖലയുൾപ്പടെ ജൂവലറി ഇടപാടുകളിൽ കേന്ദ്രം പിടിമുറുക്കി കഴിഞ്ഞിരിക്കുകയാണ്. രാജ്യത്തെ ജൂവലറിവ്യവസായത്തെ മുഴുവൻ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പി.എം.എൽ.എ.) പരിധിയിലാക്കി കൊണ്ടുള്ള അതി നിർണായക തീരുമാനമാണ് ഇപ്പോൾ കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ജൂവലറി ഇടപാടുകൾ 2020 ഡിസംബർ 28 മുതൽ പി.എം.എൽ.എ. നിയമത്തിന്റെ പരിധിയിലാണെന്നു ചൂണ്ടിക്കാട്ടി ധനമന്ത്രാലയം ഉത്തരവിറക്കി കഴിഞ്ഞു. കൃത്യമായ രേഖകളില്ലാതെ സ്വർണമോ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട പണമോ പിടിക്കപ്പെട്ടാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) വിശദാന്വേഷണം നടത്താൻ അധികാരം ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇതു ചൂണ്ടിക്കാട്ടി ജൂവലറി ഉടമകൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സർക്കുലർ അയച്ചുതുടങ്ങി. എല്ലാവരിലേക്കും ഇത് ഉടനെ തന്നെ എത്തും. ലക്ഷം രൂപയ്ക്കുമുകളിൽ രേഖവേണം എന്നതാണ് ഈ നിയമത്തിന്റെ പ്രധാന വശം. ഉപഭോക്താവുമായി ഒന്നോ അതിലധികമോ തവണകളായി 10 ലക്ഷം രൂപയ്ക്കോ അതിനുമുകളിലോ ജൂവലറി ഇടപാടു നടത്തിയാൽ രേഖകൾ കൈവശം സൂക്ഷിച്ചു വച്ചിരിക്കണം. ഇ.ഡി. ആവശ്യപ്പെട്ടാൽ ആ രേഖകൾ ഹാജരാക്കണം. ചുരുക്കിപ്പറഞ്ഞാൽ എല്ലാ ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കാൻ ജൂവലറി ഉടമകൾ ബാധ്യസ്ഥരാകും. ഈ രേഖകൾ ഇല്ലായെങ്കിൽ കുടുക്ക വീഴും എന്ന കാര്യത്തിൽ സംശയമില്ല. ഈ നിയമത്തിന് എന്തെങ്കിലും ലംഘനം സംഭവിച്ചാൽ ഏഴുവർഷംവരെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്.
തടവ് മാത്രമല്ല മറ്റ് ശിക്ഷാനടപടി കളിലേക്കും നീങ്ങുവാൻ നിയമം അനുശാസിക്കുന്നുണ്ട്. കൃത്യമായ രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ സ്വത്തു കണ്ടുകെട്ടലിനുപുറമേ മൂന്നുമുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാൻ വരെ സാധ്യതയുണ്ട്. കൃത്യമായ രേഖകളില്ലാതെ പണമോ സ്വർണമോ അധികൃതർ പിടിച്ചെടുത്താൽ മൂല്യത്തിന്റെ 82.50 ശതമാനം സർക്കാരിലേക്കു കണ്ടുകെട്ടുകയാണ് ഇപ്പോഴത്തെ രീതി.എന്നാൽ പി.എം.എൽ.എ. നിയമം ബാധകമാക്കിയതോടെ കാര്യങ്ങൾ മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. കണ്ടുകെട്ടലിനുപുറമേ അന്വേഷണവുംഈ നിയമത്തിന്റെ നടപടിയായി നേരിടേണ്ടിവരും. മാത്രമല്ല മറ്റൊരു കാര്യം കൂടി ഈ നിയമത്തിന് പിന്നാലെ നടപ്പാക്കിയിട്ടുണ്ട്. അതിങ്ങനെയാണ്.കള്ളപ്പണക്കാരായി ചിത്രീകരിക്കരുത്.
നിയമാനുസൃതം പ്രവർത്തിക്കുന്ന ജൂവലറിവ്യാപാരികളെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന സർക്കുലർ പിൻവലിക്കണം തീരുമാനമാണ് എടുത്തിരിക്കുന്നത്. എല്ലാ ലൈസൻസുകളുമെടുത്തു വ്യാപാരം ചെയ്യുന്നവരെ ഉപഭോക്താക്കളിൽനിന്നകറ്റാനും അനധികൃത വ്യാപാരം പ്രോത്സാഹിപ്പിക്കാനുമേ ഇത്തരം നിയമങ്ങൾ ഉപകരിക്കൂ എന്നതാണ് നടത്തിയിരിക്കുന്ന നിരീക്ഷണം.ഇടി പലപ്പോഴും തോറ്റു പോകുന്ന ഒരിടമാണ് വിമാനത്താവളം വഴി വരുന്ന സ്വർണക്കടത്ത് കണ്ടുപിടിക്കാനാവാത്തത്. വിമാനത്താവളങ്ങൾവഴി വരുന്ന കള്ളക്കടത്തു സ്വർണം എങ്ങോട്ടാണു പോകുന്നതെന്ന് ഇ.ഡി.ക്കു കണ്ടുപിടിക്കാനാകാത്തതു ഒരു പരാജയം തന്നെയാണ്. അതുകൊണ്ടുതന്നെ സമൂഹത്തെയാകെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന നിയമം പിൻവലിക്കണം എന്ന് -അഡ്വ. എസ്. അബ്ദുൽ നാസർ, ദേശീയ ഡയറക്ടർ, ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക്ക് കൗൺസിൽ അറിയിച്ചു.
https://www.facebook.com/Malayalivartha

























