Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

സ്വര്‍ണ ഇടപാടിൽ ഞെട്ടിപ്പിച്ച് മോദി; സ്വർണം വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും ശ്രദ്ധയ്ക്ക്.... ഇനി എല്ലാ രേഖകകളും ഇഡിക്ക് മുൻപിൽ, പുതിയ സര്‍ക്കുലര്‍ പുറത്ത്....

05 JANUARY 2021 12:15 PM IST
മലയാളി വാര്‍ത്ത

ജൂവലറികളില്‍ നിലവിലുള്ള ആഭരണശേഖരത്തിന്റെയും ഇടപാടുകളുടെയും കൃത്യമായ രേഖകള്‍ ഇനി ഇ ഡിയ്ക്ക് മുന്നില്‍ ഹാജരാക്കണം. ഇടപാടുകള്‍ നടക്കുമ്പോള്‍ ഉപഭോക്താക്കളുടെ പാന്‍, ആധാര്‍ നമ്പര്‍ പോലുള്ള കെ.വൈ.സി. രേഖകള്‍ ജൂവലറി ഉടമകള്‍ ശേഖരിക്കണം. ഇതെല്ലാം എപ്പോള്‍ വേണമെങ്കിലും പരിശോധിക്കപ്പെടും.

എന്നാല്‍ വലിയതോതിലുള്ള ഇടപാടുകളില്‍ ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റിനുള്ള (എഫ്.ഐ.യു.) റിപ്പോര്‍ട്ട് ബാങ്കുകളില്‍നിന്നുള്‍പ്പെടെ പോകുന്നുണ്ട്. ഇതില്‍ യൂണിറ്റ് തന്നെ അന്വേഷണം നടത്തുകയായിരുന്നു രീതി. പി.എംഎ‍ല്‍എ.യുടെ പരിധിയില്‍ ജൂവലറി ഇടപാടുകള്‍ വന്നതോടെ ഇനി സംശയാസ്പദമായ ഇടപാടുകളെല്ലാം ഇ.ഡി. അന്വേഷിക്കും.

ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റ് ഇത്തരം കേസുകള്‍ ഇ.ഡി.ക്കു കൈമാറും. അങ്ങനെ കള്ളപ്പണത്തിന്റെ പരിധിയിലേക്ക് കാര്യങ്ങളെത്തും. ഇതാണ് സാധാരണക്കാര്‍ക്കു പോലും വിനയായി മാറുന്നത്. വിവാഹ ആവശ്യത്തിന് കടം വാങ്ങിയും മറ്റും സ്വര്‍ണം വാങ്ങുന്നവരും ഇഡി വലയിലേക്ക് വരും.

അതേസമയം കേരളത്തില്‍ സഹകരണ സംഘങ്ങളും സ്വര്‍ണ്ണവുമാണ് കള്ളപ്പണക്കാരുടെ ആശ്രയം. രണ്ടിലും നിക്ഷേപം നടത്തി അവര്‍ സര്‍ക്കാരിനെ പറ്റിക്കുന്നു. ഇത് മനസ്സിലാക്കി സഹകരണ സംഘങ്ങളെ ആര്‍ബിഐയ്ക്ക് കീഴില്‍ കൊണ്ടു വരികയാണ് സര്‍ക്കാര്‍.

ഇതിനൊപ്പം സ്വര്‍ണാഭരണമേഖലയുള്‍പ്പടെ ജൂവലറി ഇടപാടുകളിലും കേന്ദ്രം പിടിമുറുക്കുന്നു. ഇതോടെ സ്വര്‍ണ്ണവും സഹകരണവും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകും. ഫലത്തില്‍ സ്വര്‍ണ്ണത്തിന്റെ കച്ചവടത്തേയും ഇത് സ്വാധീനിക്കും. പഴയ ഗ്ലാമര്‍ സ്വര്‍ണ്ണത്തിന് നഷ്ടമാകാനും സാധ്യതയുണ്ട്. നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരും പിന്നോട്ട് പോകും.

രാജ്യത്തെ ജൂവലറി വ്യവസായത്തെ മുഴുവന്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയിലാക്കുന്നത് നികുതി വെട്ടിപ്പ് തിരിച്ചറിഞ്ഞാണ്. ജൂവലറി ഇടപാടുകള്‍ 2020 ഡിസംബര്‍ 28 മുതല്‍ പി.എംഎല്‍എ. നിയമത്തിന്റെ പരിധിയിലാണെന്നു ചൂണ്ടിക്കാട്ടി ധനമന്ത്രാലയം ഉത്തരവിറക്കി.

കൃത്യമായ രേഖകളില്ലാതെ സ്വര്‍ണമോ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പണമോ പിടിക്കപ്പെട്ടാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) വിശദാന്വേഷണം നടത്താന്‍ അധികാരമുണ്ടാകും. അതായാത് സ്വര്‍ണം വാങ്ങുന്ന പണം എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണം. കേരളത്തില്‍ അടക്കം കള്ളക്കളികള്‍ കണ്ടെത്താന്‍ ഇഡി സജീവമാണ്.

എന്നാല്‍ സ്വര്‍ണ്ണത്തിലെ കള്ളപ്പണത്തിലെ പുതിയ തീരുമാനം ചൂണ്ടിക്കാട്ടി ജൂവലറി ഉടമകള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സര്‍ക്കുലര്‍ അയച്ചുതുടങ്ങി.

ഉപഭോക്താവുമായി ഒന്നോ അതിലധികമോ തവണകളായി 10 ലക്ഷം രൂപയ്ക്കോ അതിനുമുകളിലോ ജൂവലറി ഇടപാടു നടത്തിയാല്‍ രേഖകള്‍ സൂക്ഷിക്കണം. ഇ.ഡി. ആവശ്യപ്പെട്ടാല്‍ ഹാജരാക്കണം.

ഫലത്തില്‍ എല്ലാ ഇടപാടുകളുടെയും രേഖകള്‍ സൂക്ഷിക്കാന്‍ ജൂവലറി ഉടമകള്‍ ബാധ്യസ്ഥരാകും. അല്ലാത്ത പക്ഷം നടപടികള്‍ എടുക്കും.

വിചാരണയിലൂടെ ശിക്ഷിക്കുകയും ചെയ്യും. എന്നാല്‍ കൃത്യമായ രേഖകളില്ലാതെ പണമോ സ്വര്‍ണമോ അധികൃതര്‍ പിടിച്ചെടുത്താല്‍ മൂല്യത്തിന്റെ 82.50 ശതമാനം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ഇപ്പോഴത്തെ രീതി. പി.എംഎല്‍എ. നിയമം ബാധകമാക്കിയതോടെ കണ്ടുകെട്ടലിന് പുറമേ അന്വേഷണവും നേരിടേണ്ടിവരും.

അതേസമയം തന്റെ മക്കളുടെ വിവാഹത്തിന് ഒരു മനുഷ്യായുസ്സ് മുഴുവന്‍ പണിപ്പെട്ട് സ്വരുക്കൂട്ടിയ സമ്പത്ത് ഉപയോഗിച്ച്‌ സ്വര്‍ണാഭരണം വാങ്ങുന്നവരുടെ രേഖകള്‍ ഇ.ഡി.ക്കു കൈമാറണമെന്നതും അവരെ കള്ളപ്പണക്കാരായി ചിത്രീകരിക്കാനുള്ള നീക്കവും സമൂഹത്തെ അരക്ഷിതാവസ്ഥയിലെത്തിക്കമെന്ന വിലയിരുത്തല്‍ സജീവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends