Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ജസ്റ്റ് പേ സേവനത്തിൽ സുരക്ഷാ വീഴ്ച;3.5 കോടിയാളുകളുടെ കാർഡ് വിവരങ്ങളും വ്യക്തി വിവരങ്ങളും ചോർന്നു

05 JANUARY 2021 12:59 PM IST
മലയാളി വാര്‍ത്ത

ഇകൊമേഴ്സ് വെബ്സൈറ്റായ ആമസോണിന്റെയും ഓൺലൈൻ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗിയുടെയും ഉൾപ്പടെ വിവിധ കമ്പനികൾക്ക് പണമിടപാട് സേവനം നൽകുന്ന ജസ്റ്റ് പേ (Justpay) സേവനത്തിൽ സുരക്ഷാ വീഴ്ച. 3.5 കോടിയാളുകളുടെ കാർഡ് വിവരങ്ങളും വ്യക്തി വിവരങ്ങളും ചോർന്നു. 2020 ഓഗസ്റ്റിലാണ് വിവരച്ചോർച്ചയുണ്ടായത്.ഡാർക്ക് വെബ്ബിൽ വിൽപനയ്ക്ക് വെച്ച ചില ഡാറ്റ സാമ്പിളുകൾ ഇന്റർനെറ്റ് സുരക്ഷാ ഗവേഷകനായ രാജ്ശേഖർ രാജാഹരിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ വീഴ്ചയുണ്ടായ വിവരം ജസ്റ്റ് പേ വെളിപ്പെടുത്തിയത്.2020 ഓഗസ്റ്റ് 18 നാണ് തങ്ങളുടെ ഡാറ്റാ സ്റ്റോറുകളിൽ ഒന്നിൽ അനധികൃത ഇടപെടൽ ശ്രദ്ധയിൽ പെട്ടതെന്ന് ജസ്റ്റ് പേ പറഞ്ഞു. ഒരു പഴയ ആമസോൺ വെബ് സർവീസ് (എഡബ്ല്യുഎസ്) ആക്സസ് കീ ദുരുപയോഗം ചെയ്യുകയായിരുന്നു. ഈ സെർവർ ഇപ്പോൾ പ്രവർത്തനരഹിതമാക്കിയെന്ന് ജസ്റ്റ് പേയെ ഉദ്ധരിച്ച് ടൈംസ്ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

3.5 കോടിയാളുകളുടെ മാസ്ക് ചെയ്ത കാർഡ് ഡാറ്റയും കാർഡ് ഫിംഗർപ്രിന്റുമാണ് ചോർന്നത്. ഇവ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. ഇത് ഉപയോഗിച്ച് പണമിടപാടുകൾ സാധ്യമാവില്ല. ജസ്റ്റ് പേ പറയുന്നു. എന്നാൽ പത്ത് കോടി പേരുടെ ഇമെയിൽ ഐഡി, ഫോൺ നമ്പർ എന്നീ വിവരങ്ങൾ ചോർന്നിട്ടുണ്ട്.അതേസമയം തങ്ങളുടെ സുരക്ഷിത ഡാറ്റാ സ്റ്റോറിലേക്ക് പ്രവേശിക്കാനായിട്ടില്ലെന്നും. അതുകൊണ്ട് തന്നെ ഉപയോക്താക്കൾ യാതൊരു വിധ ഭീഷണിയും നേരിടുന്നില്ലെന്നും ജസ്റ്റ് പേ പറയുന്നു.കച്ചവടക്കാരെ ഈ വിവരം അറിയിക്കുന്നതിനാണ് പ്രാധാന്യം നൽകിയത്. അതിന്റെ ഭാഗമായി അവർക്കെല്ലാം പുതിയ എപിഐ കീ (API Key) നൽകിയിരുന്നുവെന്നും കമ്പനി പറഞ്ഞു.അതെ സമയം പുതിയ തൊഴിലാളി സംഘടനയ്ക്ക് രൂപം നല്‍കി ഗൂഗിള്‍ ജീവനക്കാര്‍. ഗൂഗിളിലേയും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിലേയും എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ 225 ജീവനക്കാരാണ് സംഘടനയില്‍ അണിചേര്‍ന്നത്. കമ്പനിയില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുകയാണ് 'ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍' എന്ന ഈ സംഘടനയുടെ ഉദ്ദേശം.

മാന്യമായ വേതനം, ചൂഷണം, പ്രതികാരം, വിവേചനം എന്നിവയെ പേടിക്കാതെയുള്ള ജോലി എന്നിവ ഉറപ്പുവരുത്തുന്നതിനായി സംഘടന പ്രവര്‍ത്തിക്കുമെന്ന് സംഘടനാ പ്രതിനിധികള്‍ പറയുന്നു. ഗൂഗിളിലെ തൊളിലാളി പ്രശ്‌നങ്ങള്‍ ഏറെ കാലമായി ചര്‍ച്ചയാവുന്നുണ്ട്. വര്‍ണ വിവേചനം, തൊഴിലാളി ചൂഷണം, കമ്പനിയുടെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തുകയോ ശബ്ദമുയര്‍ത്തുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ ഉള്‍പ്പടെ വിവിധ പ്രശ്‌നങ്ങള്‍ ഇതിനോടകം ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ യുഎസ് തൊഴില്‍ വകുപ്പ് ഗൂഗിളിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.സാങ്കേതിക വ്യവസായ രംഗത്ത് ഈ രീതിയിലൊരു തൊഴിലാളി പ്രസ്ഥാനം രൂപമെടുക്കുന്നത് അപൂര്‍വമാണ്. നേരത്തെ ഫെയ്‌സ്ബുക്ക് പോലെയുള്ള വന്‍കിട കമ്പനികളുടെ നിലപാടുകള്‍ക്കെതിരെ തൊഴിലാളികള്‍ സംഘടിത സമരങ്ങള്‍ നടത്തിയിട്ടുണ്ടെങ്ങിലും ഒരു സ്ഥിരം തൊഴിലാളി സംഘടനാ രൂപത്തിലേക്ക് മാറിയിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends