രണ്ടാം ഭാര്യയുടെ കാമുകനെ കയ്യോടെ പൊക്കിയത് രാത്രി മതിൽ ചാടി എത്തിയപ്പോൾ.... അയല്‍വാസിയായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്രൂരമായ കൊലപാതകം; ഭര്‍ത്താവിനെ തിരക്കിയിറങ്ങിയ ഭാര്യ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്....

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്തു കൊലപ്പെടുത്തി. ബിഹാറിലെ ഗോപാല്‍ഗഞ്ജ് ജില്ലയില്‍ ഞായറാഴ്ചയാണു സംഭവം.
കൊല്ലപ്പെട്ടയാള്‍ക്ക് പ്രതിയുടെ രണ്ടാം ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയില്‍ ഇയാള്‍ യുവതിയെ കാണുന്നതിനായി പ്രതിയുടെ വീട്ടില്‍ എത്തി. ഈ സമയം പ്രതി ഇയാളെ പിടികൂടി കൊലപ്പെടുത്തുകയും ജനനേന്ദ്രിയം മുറിച്ചെടുക്കുകയുമായിരുന്നു.
തിങ്കളാഴ്ച രാവിലെയായിട്ടും യുവാവ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണു കൊലപാതകവിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ പ്രതിയുടെ വീട്ടില്‍നിന്നു യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ, ഭര്‍ത്താവിനെ അഞ്ചു പേര് തട്ടിക്കൊണ്ടുപോയതായി മരിച്ചയാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അയല്‍വീട്ടുകാര്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതെന്നാണു പരാതിയില്‍ ആരോപിച്ചത്.
https://www.facebook.com/Malayalivartha

























